ബസില്‍ യുവതിയെ ഉപദ്രവമേല്‍പ്പിച്ചെന്ന്് ആരോപണം: മദ്രസാ അധ്യാപകനെ യുവതിയുടെ ബന്ധുക്കള്‍ മര്‍ദിച്ചു;അവശനായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ktm-peedanamarrestകോവളം: ബസില്‍ യുവതിയെ ഉപദ്രവിെച്ചന്ന ആരോപണത്തെതുടര്‍ന്ന്   മദ്രസാ അധ്യാപകന് മര്‍ദനമേറ്റു. വിഴിഞ്ഞം പൊലീസ് മര്‍ദിച്ച യുവാവിനെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് സ്‌റ്റേഷന്‍ പരിസരത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു.  ഇന്നലെ സന്ധ്യയോടെ വിഴിഞ്ഞത്തേക്ക് വന്ന ബസില്‍ യാത്ര ചെയ്തിരുന്ന യുവതിയെ ദേഹോപദ്രവം ഏല്പിച്ചുവെന്നാരോപിച്ച് യുവതിയുടെ ആള്‍ക്കാര്‍ വിഴിഞ്ഞത്ത് മദ്രസ അധ്യാപകനായി ജോലി ചെയ്യുന്ന യുവാവിനെ മര്‍ദിക്കുകയും വിഴിഞ്ഞം പൊലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

സംഭവം അറിഞ്ഞ് നാട്ടുകാരില്‍ ഒരു വിഭാഗം പൊലീസ് സ്‌റ്റേഷനില്‍ തടിച്ച് കൂടിയതാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്.  എന്നാല്‍ താന്‍ യുവതിയെ ഉപദ്രവിച്ചിട്ടില്ല എന്ന് യുവാവ് പൊലീസിന് മൊഴി നല്കി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെയും യുവാവിന് മര്‍ദനമേറ്റ സംഭവത്തില്‍ യുവതിയുടെ ആള്‍ക്കാര്‍ക്കതിരെയും  കേസെടുക്കുമെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. .മര്‍ദ്ദനത്തെതുടര്‍ന്നു അവശനായ യുവാവിനെ വിഴിഞ്ഞം ആശുപത്രിയില്‍  പ്രവേശിപ്പിച്ചു.

Related posts