കണ്ണൂർ: നഗരത്തിൽ വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. കണ്ണൂർ മക്കാനിയിൽ ഇന്നു പുലർച്ചെ 7.30 ഓടെയാണ് സംഭവം. കോളജിൽ പോവുകയായിരുന്ന വിദ്യാർഥിനിയെ ആസാം സ്വദേശിയായ അതുൽനാഥ് (25) കയറിപ്പിടിക്കുകയായിരുന്നു.
വിദ്യാർഥിനിയുടെ നിലവിളികേട്ട വ്യാപാരികളടക്കമുള്ളവർ വനിതാപോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് വനിതാ എസ്ഐ സി. മല്ലികയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മാസങ്ങൾക്കു മുന്പ് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിനു സമീപം സ്ത്രീയെ മാനഭംഗപ്പെടുത്താനുള്ള ശ്രമം നടന്നിരുന്നു. അതിന് പിന്നാലെയാണ് പുതിയ സംഭവമുണ്ടായിരിക്കുന്നത്.