അമ്പട മൊതലാളി..!  ഇ​റ​ച്ചിമാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ ആ​ളെ നാ​ട്ടു​കാ​ർ കാ​ത്തി​രു​ന്ന് പി​ടി​കൂ​ടി; ആൾക്കൂട്ടം കണ്ട് രക്ഷപ്പെട്ടയാളെ പിടികൂടി നോക്കിയപ്പോൾ നാട്ടുകാർ പറഞ്ഞു

ഹ​രി​പ്പാ​ട്: റോ​ഡ​രി​കി​ൽ ഇ​റ​ച്ചി​മാ​ലി​ന്യം ത​ള​ളാ​നെ​ത്തി​യ ആ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ല്പി​ച്ചു. ചേ​പ്പാ​ട് ജ​ങ്ഷ​ന് കി​ഴ​ക്ക് റെ​യി​ൽ​വേ ക്രോ​സി​ന് തെ​ക്ക് ഭാ​ഗ​ത്താ​യി മാ​ലി​ന്യം ത​ള​ളാ​നെ​ത്തി​യ ആ​ളെ​യാ​ണ് പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ൻ​പ​തു​മ​ണി​യോ​ടെ​യാ​ണ് മാ​ലി​ന്യം ഉ​പേ​ക്ഷി​ക്കാ​നെ​ത്തി​യ പ​ള​ളി​പ്പാ​ട്ട് കോ​ഴി​ക്ക​ട ന​ട​ത്തു​ന്ന​യാ​ളെ നാ​ട്ടു​കാ​ർ പി​ൻ​തു​ട​ർ​ന്ന് പി​ടി​ച്ച​ത്.

വ​ള​രെ നാ​ളാ​യി റെയി​ൽ​വേയ്​ക്ക് സ​മാ​ന്ത​ര​മാ​യു​ള​ള റോ​ഡ് മാ​ലി​ന്യ​നി​ക്ഷേ​പ​കേ​ന്ദ്ര​മാ​ണ്. പ്ര​ദേ​ശ​വാ​സി​ക​ൾ വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. കോ​ഴി​ക്ക​ട​ക​ളി​ലെ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് രാ​ത്രി​യി​ൽ ചാ​ക്കി​ലും കി​റ്റു​ക​ളി​ലു​മാ​ക്കി കൊ​ണ്ടു​വ​ന്ന് ഉ​പേ​ക്ഷി​ക്കു​ന്ന​ത്. അ​ഴു​കി​യ മാം​സ​ത്തി​ന്‍റെ ദു​ർ​ഗ​ന്ധം കാ​ര​ണം വ​ഴി​ന​ട​ക്കാ​ൻ​പോ​ലും ക​ഴി​യാ​ത്ത ഗ​തി​കേ​ടി​ലാ​യി​രു​ന്നു നാ​ട്ടു​കാ​ർ.

ദു​രി​തം വ​ർ​ധി​ച്ച​തോ​ടെ​നാ​ട്ടി​ലെ ചെ​റു​പ്പ​ക്കാ​ർ സം​ഘ​ടി​ച്ച് മാ​ലി​ന്യം ഉ​പേ​ക്ഷി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ തീ​രു​മാ​നി​ച്ചു. ഒ​രാ​ഴ്ച​യാ​യി ഇ​വ​ർ കാ​ത്തി​രി​പ്പി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് സ്കൂ​ട്ട​റി​ൽ മാ​ലി​ന്യ​വു​മാ​യി ആ​ളെ​ത്തി​യ​ത്. ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​യാ​ളെ മാ​ർ​ത്തോ​മാ പ​ള​ളി​ക്ക് സ​മീ​പം വ​ച്ച് പി​ൻ​തു​ട​ർ​ന്നെ​ത്തി​യാ​ണ് പി​ടി​കൂ​ടി​യ​ത്. ക​രീ​ല​ക്കു​ള​ങ്ങ​ര പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts