ജോലിതേടി എത്തപ്പെട്ടത്..! ഫ്ളാറ്റിലെ പരിശോ ധനയിൽ പെൺവാണിഭ സംഘത്തി ലെ രണ്ട് പേർ പിടിയിൽ ; ഒപ്പം 22 കാരിയും

ktm-peedanam-maha-lക​ള​മ​ശേ​രി:  ഇ​ട​പ്പ​ള്ളി ടോ​ളി​ലെ ഫ്ലാ​റ്റി​ലെ റെ​യ്ഡി​നി​ടെ പി​ടി​യി​ലാ​യ പെ​ൺ​വാ​ണി​ഭ സം​ഘ​ത്തി​ൽ പെ​ട്ട ര​ണ്ട് പേ​ർ റി​മാ​ൻ​ഡി​ൽ.   റെ​യ്ഡി​നി​ടെ 22 വ​യ​സു​കാ​രി​യെ അ​പാ​ർ​ട്ട്മെ​ൻെ​റി​ലെ  പെ​ൺ​വാ​ണി​ഭ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി.​
പാ​ല ഭ​ര​ണ​ങ്ങാ​നം സ്വ​ദേ​ശി നി​മ്മി (40), ചേ​ർ​ത്ത​ല സ്വ​ദേ​ശി ക​ണ്ണ​ൻ (36) എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി അ​റ​സ്റ്റ് ചെ​യ്ത​ത്. നി​മ്മി ന​ട​ത്തി​പ്പു​കാ​രി​യാ​ണെ​ന്നാ​ണ്  പോ​ലീ​സ് പ​റ​യു​ന്ന​ത്. ക​ണ്ണ​ൻ യൂ​ബ​ർ ടാ​ക്സി ഡ്രൈ​വ​റാ​ണ്.  ര​ക്ഷ​പ്പെ​ടു​ത്തി​യ  യു​വ​തി​യെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് കൊ​ണ്ടു​വ​ന്ന​താ​ണ്.

ശ​നി​യാ​ഴ്ച രാ​ത്രി പ​ത്ത് മ​ണി​യോ​ടെ  ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഇ​വ​രോ​ടൊ​പ്പം പ്ര​തി​ക​ളി​ൽ നി​ന്നും നാ​ല് മൊ​ബൈ​ൽ ഫോ​ണു​ക​ളും ഏ​താ​നും സിം​കാ​ർ​ഡു​ക​ളും ഉ​റ​ക​ളും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. അ​മ്പ​തി​നാ​യി​രം രൂ​പ​യും ഇ​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​ക​ളെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി. തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ വ​ല​യി​ലാ​കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.​

താ​ത്കാ​ലി​ക​മാ​യി വീ​ടു​ക​ളും ഫ്ലാ​റ്റു​ക​ളും വാ​ട​ക​യ്ക്ക് എ​ടു​ത്ത്  സൗ​ക​ര്യ​മൊ​രു​ക്കി​യാ​ണ് ഇ​ത്ത​രം സം​ഘ​ങ്ങ​ളു​ടെ ഇ​പ്പോ​ഴ​ത്തെ പ്ര​വ​ർ​ത്ത​നം. സ്ഥി​ര​താ​മ​സ​മ​ല്ലാ​ത്ത​തി​നാ​ൽ സം​ഘ​ങ്ങ​ളെ കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ന്നു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും   പോ​ലീ​സ് പ​റ​ഞ്ഞു.

Related posts