മാ​ന​സി​ക​വൈ​ക​ല്യ​മു​ള്ള യു​വാ​വി​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ സം​ഭ​വം; ഒളിവിൽ പോയ പ്രതിയെ നാട്ടിലെത്തിയതറി ഞ്ഞ് പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു

arrest-peedanamച​ങ്ങ​രം​കു​ളം: മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള യു​വാ​വി​നെ പ്ര​കൃ​തിവി​രു​ദ്ധ​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി​യ കേ​സി​ൽ ഒ​രാ​ളെ ച​ങ്ങ​രം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ച​ങ്ങ​രം​കു​ളം ഐ​നി​ച്ചോ​ട് സ്വ​ദേ​ശി സി​ദ്ദി​ക്ക്(38)​നെ​യാ​ണ് ച​ങ്ങ​രം​കു​ളം എ​സ്ഐ കെ​പി മ​നേ​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്. മൂ​ന്നുമാ​സം മു​ന്പാ​ണ് സം​ഭ​വം.

മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള 25 കാ​ര​നാ​യ യു​വാ​വി​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യും സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ പ്ര​തി മു​ങ്ങു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ യു​വാ​വി​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി പ്ര​കാ​രം ച​ങ്ങ​രം​കു​ളം പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി നാ​ട്ടി​ലെ​ത്തി​യെ​ന്ന വി​വ​രം അ​റി​ഞ്ഞ ച​ങ്ങ​രം​കു​ളം പോ​ലീ​സ് ഇ​യാ​ളു​ടെ വീ​ട്ടി​ലെ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ പൊ​ന്നാ​നി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts