ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യി വേ​ഷം മാ​റി​യെ​ത്തിയ എ​ക്സൈ​സ് സം​ഘം അനധി കൃത മദ്യവിൽപന പിടികൂടി; പ്രതികളിലൊ രാളായ ത​ട്ടാ​ന്‍​വീ​ട്ടി​ല്‍ പ്ര​സാ​ദ് ഓടി രക്ഷപ്പെട്ടു

madhyam-arrest-antonyത​ളി​പ്പ​റ​മ്പ്: അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന പി​ടി​കൂ​ടാ​ന്‍ എ​ക്‌​സൈ​സ് സം​ഘം വേ​ഷം മാ​റി​യെ​ത്തി. ത​ളി​പ്പ​റ​മ്പ് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ കെ.​പി.​മ​ധു​സൂ​ദ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന രീ​തി​യി​ല്‍ വേ​ഷം മാ​റി​യെ​ത്തി മ​ദ്യ​വി​ല്‍​പ​ന പി​ടി​കൂ​ടി​യ​ത്.

പെ​രു​മ്പ​ട​വ് ഭാ​ഗ​ത്ത് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് വി​ദേ​ശ​മ​ദ്യം വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന കോ​ച്ചേ​രി​ക്കു​ന്നേ​ല്‍ ആ​ന്‍റ​ണി​യെ(52)  നാ​ല് ലി​റ്റ​ര്‍ ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യം സ​ഹി​തം അ​റ​സ്റ്റ് ചെ​യ്ത​ത്.   മ​റ്റൊ​രു സം​ഭ​വ​ത്തി​ല്‍ മ​ദ്യ​വി​ല്‍​പ​ന​യി​ല്‍ ഏ​ര്‍​പ്പെ​ട്ട ത​ട്ടാ​ന്‍​വീ​ട്ടി​ല്‍ പ്ര​സാ​ദ് എ​ക്‌​സൈ​സ് സം​ഘ​ത്തെ ക​ണ്ട ഉ​ട​നെ മ​ദ്യം ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ഇ​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഇ​രു​വ​രു​ടേ​യും പേ​രി​ല്‍ അ​ബ്കാ​രി ആ​ക്ട് 55 (ഐ) ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.  ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ എ​ക്‌​സൈ​സ് സം​ഘം ആ​വ​ശ്യ​ക്കാ​രെ​ന്ന വ്യാ​ജേ​ന സ്ഥ​ല​ത്തെ​ത്തി​യ​ത്.     പെ​രു​മ്പ​ട​വ് ഭാ​ഗ​ത്ത് വ്യാ​പ​ക​മാ​യി മ​ദ്യ​വി​ല്പ​ന ന​ട​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

റെ​യ്ഡ് പാ​ര്‍​ട്ടി​യി​ല്‍ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ എം.​ഗോ​വി​ന്ദ​ന്‍, വി.​വി.​ഷി​ജു, ഡ്രൈ​വ​ര്‍ കെ.​വി.​പു​രു​ഷോ​ത്ത​മ​ന്‍ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related posts