ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന പ​തി​നെ​ട്ടു​കാ​രി​യെ പി​ന്നി​ൽ നി​ന്നെ​ത്തി ക​ട​ന്നു പി​ടി​ച്ചു; ഒ​ളി​വി​ൽ​പ്പോ​യ അ​റു​പ​ത്തി​യാ​റു​കാ​ര​നെ വ​ല​യി​ലാ​ക്കി പോ​ലീ​സ്


തി​രു​വ​ല്ല: സ​ഹോ​ദ​ര​നൊ​പ്പം ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന പ​തി​നെ​ട്ടു​കാ​രി​യെ ന​ടു​റോ​ഡി​ല്‍ ക​ട​ന്നുപി​ടി​ച്ച സം​ഭ​വ​ത്തി​ല്‍ അറുപത്തിയാറു കാ​ര​നെ തി​രു​വ​ല്ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കി​ഴ​ക്ക​ന്‍ ഓ​ത​റ പ്ര​യാ​റ്റ് പ​ടി​ഞ്ഞാ​റേ​തി​ല്‍ വീ​ട്ടി​ല്‍ മോ​ഹ​ന​നാ​ണ് പി​ടി​യി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ആ​റ് വ​യ​സു​കാ​ര​നാ​യ സ​ഹോ​ദ​ര​നൊ​പ്പം ന​ട​ന്നു വ​രി​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ ഓ​ത​റ – കൈ​ച്ചി​റ റോ​ഡി​ലെ ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്ത് മോ​ഹ​ന​ന്‍ പി​ന്നി​ല്‍കൂ​ടി എ​ത്തി ശ​രീ​ര ഭാ​ഗ​ങ്ങ​ളി​ല്‍ ക​ട​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി ഉ​ച്ച​ത്തി​ല്‍ നി​ല​വി​ളി​ച്ച​തോ​ടെ ഇ​യാ​ള്‍ സം​ഭ​വം സ്ഥ​ല​ത്തു നി​ന്നും സൈ​ക്കി​ളി​ല്‍ ര​ക്ഷ​പ്പെ​ട്ടു.തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍ തി​രു​വ​ല്ല പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി ന​ല്‍​കി​യ വി​വ​ര​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ തി​രു​വ​ല്ല സി​ഐ ബി. ​കെ. സു​നി​ല്‍ കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം മോ​ഹ​ന​നെ വീ​ടി​നു സ​മീ​പ​ത്തുനി​ന്ന് അ​റ​സ്റ്റ് ചെ​യ്തു.

Related posts

Leave a Comment