ചപ്പാത്തിക്കോല്‍ തുണയായി! വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിയെ യുവതി നേരിട്ടത് ഇങ്ങനെ…

വ​ട​ക്കാ​ഞ്ചേ​രി: വീ​ട്ടി​ൽ ക​യ​റി യു​വ​തി​യെ പീഡിപ്പി ക്കാൻ ശ്ര​മി​ച്ച അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ യു​വാ​വി​നെ വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബീ​ഹാ​ർ സ്വ​ദേ​ശി ഭ​ര​ത് സിം​ഗ് (കാ​രു​സിം​ഗ്- 27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ വ​ട​ക്കാ​ഞ്ചേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റീ​ൽ ക​ന്പ​നി​യി​ലെ തൊ​ഴി​ലാ​ളി​യാ​ണ്.

മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വ​തി ച​പ്പാ​ത്തി​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് ഇ​യാ​ളെ നേ​രി​ടു​ക​യാ​യി​രു​ന്നു. വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Related posts