പ്രായപൂർത്തിയാകും മുമ്പേ യുവാവിനൊപ്പം  ഒളിച്ചോടി; പിന്നീട് പതിനെട്ടാം വയസിൽ ഒരുമിച്ചു താമസിച്ചു തുടങ്ങിയപ്പോൾ ക്രൂരമർദനം; പ്രതീക്ഷിച്ച ജീവിതം കൈവിട്ടപ്പോൾ മകനെ തനിച്ചാക്കി യുവതി ചെയ്തത് കണ്ടോ

 

വെ​ഞ്ഞാ​റ​മൂ​ട് : വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ യു​വ​തി മ​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടെ താ​മ​സി​ച്ചി​രു​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. വെ​ഞ്ഞാ​റ​മൂ​ട് ച​ക്ക​ക്കാ​ട് അ​ഭി​രാം ഭ​വ​നി​ൽ അ​ഭി​രാ​മി​ന​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

അ​ഭി​രാ​മി​നൊ​പ്പം താ​മ​സി​ച്ചി​രു​ന്ന ഗൗ​രി (21) യെ ​ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ഭി​രാം നി​ര​ന്ത​ര​മാ​യി മ​ദ്യ​പി​ച്ചെ​ത്തി ഗൗ​രി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കാ​റു​ണ്ടാ​യി​രു​ന്നു എ​ന്നും യു​വാ​വി​ന്‍റെ ക്രൂ​ര​പീ​ഡ​നം സ​ഹി​ക്കാ​തെ​യാ​ണ് യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നും ക​ണ്ടെ​ത്തി.

ഗൗ​രി പ്രാ​യ​പൂ​ർ​ത്തി ആ​കു​ന്ന​തി​നു മു​ന്നേ ത​ന്നെ അ​ഭി​രാം വീ​ട്ടി​ൽ നി​ന്നും ഇ​റ​ക്കി കൊ​ണ്ട് പോ​വു​ക​യും തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളും ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രും ഇ​ട​പെ​ട്ട് ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി പെ​ൺ​കു​ട്ടി​യെ ഷെ​ൽ​ട്ട​റി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു.

പെ​ൺ​കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യ​ശേ​ഷ​മാ​ണ് വീ​ണ്ടും ഇ​വ​ർ ഒ​രു​മി​ച്ച് താ​മ​സി​ക്കാ​ൻ തു​ട​ങ്ങി​യ​ത്.നി​ല​വി​ൽ മൂ​ന്നു വ​യ​സാ​യ ഒ​രു ആ​ൺ​കു​ഞ്ഞും ഇ​വ​ർ​ക്കു​ണ്ട്. എ​ന്നാ​ൽ ഇ​വ​ർ നി​യ​മ​പ​ര​മാ​യി വി​വാ​ഹം ചെ​യ്തി​രു​ന്നി​ല്ല.

ഇ​തി​നി​ട​യി​ൽ പ​ല​ത​വ​ണ ഗൗ​രി അ​ഭി​രാ​മു​മാ​യി പി​ണ​ങ്ങി സ്വ​ന്തം വീ​ട്ടി​ൽ പോ​യി നി​ന്നി​ട്ടു​ണ്ട്. പ​ല​രും ന​ട​ത്തി​യ ഒ​ത്തു​തീ​ർ​പ്പി​ൽ വീ​ണ്ടും അ​ഭി​രാ​മി​ന്‍റെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി വ​രി​ക​യും ചെ​യ്തി​രു​ന്നു.

ഇ​തി​നു ശേ​ഷ​മാ​ണ് യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Related posts

Leave a Comment