മാ​ട്രി​മോ​ണി​യ​ല്‍ സൈ​റ്റ് വ​ഴി പ​രി​ച​യ​പ്പെ​ട്ട യുവതിയുമായി അടുപ്പും; ബാംഗ്ലൂരിൽ താമസിക്കുന്ന യുവതിയെ കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ചു; ഒടുവിൽ ദിലീപിന് എട്ടിന്‍റെ പണി

കൊ​ച്ചി: മാ​ട്രി​മോ​ണി​യ​ല്‍ സൈ​റ്റ് വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ല​ക്കാ​ട് മ​ല​മ്പു​ഴ സ്വ​ദേ​ശി ബം​ഗ​ളൂ​രു ന​മ്പ​ര്‍ 10 ഗ്രാ​ൻ​ഡ് വി​ല്ലേ​ജ് രാ​മ​കൃ​ഷ്ണ​പു​ര ഗേ​റ്റ് അ​ശ്വി​ന്‍ സി​ത്താ​ര അ​പ്പാ​ര്‍​ട്ട​മെ​ന്‍റി​ല്‍ താ​മ​സി​ക്കു​ന്ന ദി​ലീ​പി​നെ (38)യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഇ.​ആ​ര്‍. ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

കാ​ന​ഡ​യി​ല്‍ താ​മ​സി​ക്കു​ന്ന യു​വ​തി​യു​ടെ അ​ച്ഛ​ന്‍ ആ​ല​പ്പു​ഴ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. 2021 ജ​നു​വ​രി​യി​ലാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

സൈ​റ്റ് വ​ഴി പ​രി​ച​യ​പ്പെ​ട്ട ഇ​രു​വ​രും ചാ​റ്റിം​ഗി​ലൂ​ടെ അ​ടു​ത്തു. വി​വാ​ഹ​മോ​ച​ന ന​ട​പ​ടി​ക​ള്‍ ന​ട​ന്നു വ​രു​ന്ന യു​വ​തി​യെ ഇ​യാ​ള്‍ ത​ന്‍റെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ക്കാ​നാ​യി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വി​ടെ വ​ച്ചാ​ണ് പീ​ഡി​പ്പി​ച്ച​ത്. ഈ ​ദൃ​ശ്യ​ങ്ങ​ള്‍ ദി​ലീ​പ് മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി. കു​റ​ച്ചു​നാ​ളു​ക​ൾ​ക്ക് ശേ​ഷം യു​വ​തി ത​ന്നി​ല്‍​നി​ന്ന് അ​ക​ലു​ന്നു​വെ​ന്ന് മ​ന​സി​ലാ​ക്കി​യ ഇ​യാ​ള്‍ ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​നും ആ​ദ്യ ഭ​ര്‍​ത്താ​വി​നും അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

ബം​ഗ​ളൂ​രു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ ട്രാ​ന്‍​സി​റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച ശേ​ഷം എ​റ​ണാ​കു​ള​ത്ത് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment