കെ​ട്ടി​യി​ട്ട് ചെ​യ്യു​ന്ന​താ​ണ് ബ​ലാ​ത്സം​ഗം അ​ല്ലാ​ത്ത​തൊ​ന്നും ബ​ലാ​ത്സം​ഗ​മല്ല; ഗർഭിണിയായപ്പോൾ അബോർഷൻ ചെയ്തു; സം​വി​ധാ​യ​ക​ന്‍ ലി​ജുവിനെതിരേ യുവതിയുടെ കൂടുതൽ വെളിപ്പെടുത്തൽ

കൊ​ച്ചി: സം​വി​ധാ​യ​ക​ന്‍ ലി​ജു ത​ന്നെ പ​ല ത​വ​ണ പീ​ഡി​പ്പി​ച്ച​താ​യി ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​യ യു​വ​തി. ലി​ജു കൃ​ഷ്ണ അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ ക​ടു​ത്ത ആ​രോ​പ​ണ​ങ്ങ​ളു​മാ​യി യു​വ​തി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്.

പീ​ഡ​നം പു​റ​ത്തു പ​റ​യാ​തി​രി​ക്കാ​ന്‍ ലി​ജു സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യെ​ന്നും വു​മ​ണ്‍ എ​ഗെ​ന്‍​സ്റ്റ് സെ​ക്ഷ്വ​ല്‍ ഹ​രാ​സ്മെ​ന്‍റ് എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ല്‍ യു​വ​തി വ്യ​ക്ത​മാ​ക്കി. കെ​ട്ടി​യി​ട്ട് ചെ​യ്യു​ന്ന​താ​ണ് ബ​ലാ​ത്സം​ഗ​മെ​ന്നും അ​ല്ലാ​ത്ത​തൊ​ന്നും ബ​ലാ​ത്സം​ഗ​മ​ല്ലെ​ന്നും ലി​ജു പ​റ​ഞ്ഞു.

ഇ​ക്കാ​ര്യ​ങ്ങ​ള്‍ താ​ന്‍ പു​റ​ത്തു​പ​റ​യു​ന്ന​ത് ആ​രും വി​ശ്വ​സി​ക്കി​ല്ലെ​ന്നും ലി​ജു പ​റ​ഞ്ഞി​രു​ന്ന​താ​യും കു​റി​പ്പി​ല്‍ പ​റ​യു​ന്നു. ഒ​ടു​വി​ലാ​ണ് നി​യ​മ​ന​ട​പ​ടി​യി​ലേ​ക്ക് നീ​ങ്ങി​യ​ത്.

2020 ഫെ​ബ്രു​വ​രി മു​ത​ല്‍ ലി​ജു​വി​നെ അ​റി​യാം. പ​ട​വെ​ട്ടെ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രൊ​ഡ​ക്ഷ​ന്‍ ആ​വ​ശ്യ​ത്തി​നാ​യി വാ​ട​ക​യ്ക്കെ​ടു​ത്ത വീ​ട്ടി​ല്‍ എ​ത്തി​ച്ചാ​യി​രു​ന്നു ആ​ദ്യം പീ​ഡി​പ്പി​ച്ച​ത്.

ക്രൂ​ര​പീ​ഡ​നം നേ​രി​ട്ട​തി​ന് പി​ന്നാ​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും ലി​ജു ത​യാ​റാ​യി​ല്ല. ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ത​ള​ര്‍​ന്നു.

പി​ന്നീ​ട് 2020 ഒ​ക്‌​ടോ​ബ​റി​ല്‍ സി​നി​മ​യു​ടെ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി വീ​ണ്ടും ക​ണ്ടു​മു​ട്ടി​യ​പ്പോ​ഴും ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു.

2021 ജ​നു​വ​രി​യി​ല്‍ ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് അ​റി​ഞ്ഞ് അ​ബോ​ര്‍​ഷ​ന്‍ ചെ​യ്തു. പി​ന്നീ​ട് ജൂ​ണി​ല്‍ ലി​ജു​വി​ന്‍റെ ക​ണ്ണൂ​രി​ലെ വീ​ട്ടി​ല്‍ സി​നി​മ​യു​ടെ ജോ​ലി​ക​ള്‍​ക്കാ​യി എ​ത്തി​യ​പ്പോ​ഴും പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു.

ഇ​ക്കാ​ര്യ​ങ്ങ​ള്‍ പു​റ​ത്തു പ​റ​യാ​തി​രി​ക്കാ​ന്‍ സി​നി​മ​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​റെ​യും സു​ഹൃ​ത്തി​നെ​യും ഉ​പ​യോ​ഗി​ച്ച് ത​ന്നെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യും യു​വ​തി ആ​രോ​പി​ക്കു​ന്നു.

Related posts

Leave a Comment