വീട്ടിൽ കൊണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് വയോധികയെ കാറിൽ കയറ്റി; വി​ജ​ന​മാ​യ സ്ഥ​ല​ത്ത് എ​ത്തി​ച്ചു ക്രൂരമായ പീഡനം; ഞെട്ടിക്കുന്ന സംഭവം കിളിമാനൂരിൽ

കി​ളി​മാ​നൂ​ർ : വ​യോ​ധി​ക​യെ വാ​ഹ​ന​ത്തി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ കി​ളി​മാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ള്ളി​ക്ക​ൽ കെ കെ കോ​ണം കോ​ണ​ത്ത് വീ​ട്ടി​ൽ അ​ൽ അ​മീ​നാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ 26 രാ​വി​ലെ ക്ഷേ​ത്ര​ദ​ർ​ശ​നം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​യെ വീ​ട്ടി​ൽ കൊ​ണ്ടാ​ക്കാം എ​ന്ന് പ​റ​ഞ്ഞ് അ​ൽ അ​മീ​ൻ കാ​റി​ൽ ക​യ​റ്റി​യ ശേ​ഷം വീ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​തെ വി​ജ​ന​മാ​യ സ്ഥ​ല​ത്ത് എ​ത്തി​ച്ചു പീ​ഡി​പ്പി​യ്ക്കു​ക​യാ​യി​രു​ന്നു.

ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി ജി. ​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​ളി​മാ​നൂ​ർ എ​സ്എ​ച്ച്ഒ എ​സ്.​സ​നോ​ജ് , എ​സ്ഐ വി​ജി​ത്ത് കെ. ​നാ​യ​ര് എ​ന്നി​വ​ർ അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി.

പീ​ഡ​ന​ശ്ര​മം: യു​വാ​വ് അ​റ​സ്റ്റി​ൽ
കി​ളി​മാ​നൂ​ർ : വ​യോ​ധി​ക​യെ പീ​ഡി​പ്പി​യ്ക്കാ​ൻ ശ്ര​മി​ച്ച​ശേ​ഷം മ​ർ​ദി​ച്ച​വ​ശ​യാ​ക്കി ക​ട​ന്നു​ക​ള​ഞ്ഞ യു​വാ​വ് അ​റ​സ്റ്റി​ൽ.​ത​ട്ട​ത്തു​മ​ല ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ വീ​ട്ടു ന​മ്പ​ർ 35 ൽ ​താ​മ​സ​ക്കാ​ര​നാ​യ ആ​ർ. അം​ജി​ത്തി​നെ​യാ​ണ് കി​ളി​മാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 23 ന് ​പു​ല​ർ​ച്ചെ 3.30 നാ​യി​രു​ന്നു സം​ഭ​വം. കി​ളി​മാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന 79 വ​യ​സു​ള്ള വ​യോ​ധി​ക​യെ പീ​ഡി​പ്പി​യ്ക്കാ​ൻ ശ്ര​മി​ച്ച​ശേ​ഷം മ​ർ​ദി​ച്ച​വ​ശ​യാ​ക്കി​യ ശേ​ഷം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ വ​യോ​ധി​ക​യെ രാ​വി​ലെ ബ​ന്ധു​ക്ക​ളെ​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ ശേ​ഷം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ് പ്ര​തി ഒ​ളി​വി​ലാ​യി​രു​ന്ന സ്ഥ​ല​ത്ത് എ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കി​ളി​മാ​നൂ​ർ ഐ​എ​സ്എ​ച്ച്ഒ എ​സ്.​സ​നൂ​ജിന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

 

Related posts

Leave a Comment