പ​ത്തു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: 67 കാ​ര​ന്‍റെ മുഖത്ത് നാട്ടുകാർ മുളക് പൊടി കലക്കി ഒഴിച്ചു; കൈയേറ്റം ചെയ്തെന്ന പേരിൽ നാട്ടുകാർക്കെതിരെ പോലീസ് കേസ്

peedanamകൂ​ത്താ​ട്ടു​കു​ളം: മു​ത്ത​ച്ഛ​നൊ​പ്പം ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന 10 വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച 67 കാ​ര​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. കി​ഴ​കൊ​ന്പ് വെ​ള്ള​ക്കാ​ട്ടുപ​ടി​സ്വദേശി വ​ർ​ഗീ​സ്(67) ആ​ണ് പി​ടി​യി​ലാ​യ​ത്.
പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​കൂ​ടി​യാ​യ അ​യ​ൽ​വാ​സി​യാ​ണ് വ​ർ​ഗീ​സ്.

ഇ​ന്ന​ലെ രാ​വി​ലെ പത്തോടെ മു​ത്ത​ച്ഛ​നൊ​പ്പം ക​ട​യി​ൽ പോ​വു​ക​യാ​യി​രു​ന്ന കു​ട്ടി​യെ ഇ​യാ​ൾ പി​ന്നി​ൽ നി​ന്നെ​ത്തി​യാ​ണ് ക​ട​ന്നു​പി​ടി​ച്ച​ത്. മു​ന്നി​ലേ​ക്ക് ന​ട​ന്ന മു​ത്ത​ച്ഛ​ൻ കു​ട്ടി​യു​ടെ നി​ല​വി​ളി​കേ​ട്ട് തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ വ​ർ​ഗീ​സ്  സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​യാ​ൾ​ക്കാ​യി തെര​ച്ചി​ൽ ന​ട​ത്തി​യ​പ്പോ​ൾ കൂ​ത്താ​ട്ടു​കു​ളം ഓ​ണം​കു​ന്ന് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള വ​ർ​ക് ഷോ​പ്പി​ൽ ക​ണ്ടെ​ത്തി.

രോ​ഷാ​കു​ല​രാ​യ നാ​ട്ടു​കാ​ർ ഇ​യാ​ളു​ടെ മുഖത്ത് മു​ള​കു​പൊ​ടി ക​ല​ക്കി​യ വെ​ള്ളം ഒ​ഴി​ച്ച​തു​ൾ​പ്പെ​ടെയു​ള്ള പ്ര​യോ​ഗ​ങ്ങ​ൾ ന​ട​ത്തി. കൂ​ത്താ​ട്ടു​കു​ളം എ​സ്ഐ ഇ.​എ​സ്. സാം​സ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. നാ​ട്ടു​കാ​രു​ടെ കൈ​യേ​റ്റ​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കൈ​യേ​റ്റം ചെ​യ്തെ​ന്ന പേ​രി​ൽ നാ​ട്ടു​കാ​ർ​ക്കെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related posts