35 വർഷത്തെ മൗനം ഒടുവിൽ പുറത്ത് വന്നു;  വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​താ​യി യു​എ​സ് വ​നി​താ സെ​ന​റ്റ​ർ

അ​രി​സോ​ണ: വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​താ​യി വെ​ളി​പ്പെ​ടു​ത്തി യു​എ​സ് സെ​ന​റ്റ​ർ. അ​രി​സോ​ണ സെ​ന​റ്റ​ർ മാ​ർ​ത്താ മെ​ക്ക് സാ​ലി​യാ​ണ് വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്. യു​ദ്ധ​ത്തി​ൽ പോ​ർ​വി​മാ​നം പ​റ​ത്തി​യ ആ​ദ്യ യു​എ​സ് വ​നി​താ പൈ​ല​റ്റാ​യ മാ​ർ​ത്ത, സൈ​ന്യ​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സ​മ​യ​ത്താ​ണ് പീ​ഡ​ന​ത്തി​നു ഇ​ര​യാ​യ​ത്.

ത​നി​ക്ക് നി​ല​വി​ലെ സം​വി​ധാ​ന​ത്തി​ൽ വി​ശ്വാ​സം ഇ​ല്ലാ​തി​രു​ന്ന​തി​നാ​ലും നാ​ണ​ക്കേ​ട് തോ​ന്നി​യ​തി​നാ​ലും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ​രാ​തി​പ്പെ​ട്ടി​ല്ലെ​ന്നു ഇ​വ​ർ പ​റ​യു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ഇ​തി​നെ​ക്കു​റി​ച്ച് താ​ൻ മൗ​നം പാ​ലി​ച്ചു​വ​രി​ക​യാ​യി​രു​ന്നെ​ന്ന് സെ​ന​റ്റ് ആം​ഡ് സ​ർ​വീ​സ് സ​ബ്ക​മ്മി​റ്റി മു​ൻ​പാ​കെ മാ​ർ​ത്ത പ​റ​ഞ്ഞു.

യു​എ​സ് വ്യോ​മ​സേ​ന​യി​ൽ 26 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം മാ​ർ​ത്ത കേ​ണ​ൽ റാ​ങ്കി​ൽ 2010 ൽ ​വി​ര​മി​ച്ചു. താ​ൻ ലൈം​ഗീ​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്ന് മു​ൻ​പും മാ​ർ​ത്ത വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഹൈ​സ്കൂ​ളി​ൽ പ​ഠി​ക്കു​മ്പോ​ൾ അ​ത്‌​ല​റ്റി​ക് പ​രി​ശീ​ല​ക​ൻ ത​ന്‍റെ 17 ാം വ​യ​സി​ൽ പീ​ഡി​പ്പി​ച്ച​താ​യി അ​വ​ർ വാ​ൾ​സ്ട്രീ​റ്റ് ജേ​ർ​ണ​ലി​നോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​യി​രു​ന്നു ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്.

Related posts