പ​രാ​തി ന​ൽ​കാ​നെ​ത്തി​യ ന​ഴ്‌​സി​നെ ഫോ​ൺ​വി​ളി​ച്ചു സൗ​ഹൃ​ദം സ്ഥാ​പി​ച്ചു; പി​ന്നീ​ട് ലോ​ഡ്ജി​ലെ​ത്തി​ച്ചു പീ​ഡി​പ്പി​ച്ചു; കോഴിക്കോട്ടെ സംഭവം ഇങ്ങനെ…

കോ​ഴി​ക്കോ​ട്: പ​ണം ത​ട്ടി​യ ആ​ള്‍​ക്കെ​തി​രേ പ​രാ​തി ന​ൽ​കാ​നെ​ത്തി​യ യു​വ​തി​യെ പോ​ലീ​സു​കാ​ര​ന്‍ ലോ​ഡ്ജി​ലെത്തി​ച്ച് പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. പോ​ലീ​സ് കം​പ്ലെ​യി​ന്‍റ് അ​ഥോറി​റ്റി​യി​ലാ​ണ് യു​വ​തി പ​രാ​തി ന​ല്‍​കി​യ​ത്.

ഫ​റോ​ക്ക് അ​സി. പോ​ലീ​സ് ക​മ്മീഷ​ണ​ർ പ​രി​ധി​യി​ലെ സ്റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന പോ​ലീ​സു​കാ​ര​നെ​തി​രേ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ ന​ഴ്സാ​ണു പ​രാ​തി ന​ൽ​കി​യ​ത്. പോ​ലീ​സ് കം​പ്ലെ​യി​ന്‍റ് അ​ഥോറി​റ്റി ചെ​യർ​മാ​ൻ എ​സ്.​ സ​തീ​ശ് ച​ന്ദ്ര​ബാ​ബു പ​രാ​തി ഏ​പ്രി​ൽ 18ന് ​പ​രി​ഗ​ണി​ക്കും.

യു​വ​തി​യു​ടെ പ​രാ​തി ഇ​ങ്ങ​നെ: പ​രി​ച​യ​ക്കാ​ര​നാ​യി​രു​ന്ന ഹ​ബീ​ബ് എ​ന്ന​യാ​ൾ നാ​ലു വ​ർ​ഷം മു​ൻ​പ് മാ​വൂ​ർ റോ​ഡ് കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​നു സ​മീ​പം 40, 000 രൂ​പ ത​ന്നി​ല്‍നി​ന്നു വാ​യ്പ​യാ​യി വാ​ങ്ങി​യി​രു​ന്നു.​

പ​ണം തി​രി​ച്ചു കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്നു പു​തി​യ സ്റ്റാ​ൻ​ഡി​ലെ എ​യ്ഡ് പോ​സ്റ്റി​ൽ എ​ത്തി പോ​ലീ​സു​കാ​ര​നെ അ​റി​യി​ച്ചു. അ​വി​ടെനി​ന്നു​ള്ള നി​ർ​ദേ​ശ​പ്ര​കാ​രം ക​സ​ബ പോലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു പോ​കു​ന്ന വ​ഴി, സ​ഹാ​യി​യാ​യി എ​ത്തി​യ പോലീ​സു​കാ​ര​ൻ ന​മ്പ​ർ വാ​ങ്ങി.

തു​ട​ർ​ന്നു പ​തി​വാ​യി ഫോ​ണി​ൽ വി​ളി​ക്കു​ക​യും സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ലോ​ഡ്‍​ജി​ലെ​ത്തി​ച്ചു പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു. പോ​ലീ​സു​കാ​ര​നെ​തി​രേ ക​സ​ബ സ്റ്റേ​ഷ​നി​ലും സി​റ്റി ക​മ്മീ​ഷ​ണ​ർ​ക്കും പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നു 2020 ജൂ​ലൈ​യി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ൽ കു​റ്റം തെ​ളി​യു​ക​യും ക​മ്മീഷ​ണ​ർ ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പി​ന്നീ​ടി​യാ​ള്‍ തി​രി​കേ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്തു. പ​ക്ഷേ, ഇ​തു​വ​രെ പോ​ലീ​സു​കാ​ര​നെ​തി​രേ ക​സ​ബ സ്റ്റേ​ഷ​നി​ൽ കേ​സെ​ടു​ത്തി​ല്ലെ​ന്നാ​ണു പ​രാ​തി. മാ​ത്ര​മ​ല്ല പ​രാ​തി പി​ന്‍​വ​ലി​പ്പി​ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ന്നു​വെ​ന്ന ആ​ക്ഷേ​പ​വും യു​വ​തി ഉ​ന്ന​യി​ക്കു​ന്നു.

Related posts

Leave a Comment