ഇ​രു​പ​തു​കാ​രി​യെ പീ​ഡി​പ്പി​ച്ച മധ്യവയസൻ അ​റ​സ്റ്റി​ല്‍;പീഡനം സഹിക്കാതെ പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിപ്പോയി; സംഭവത്തെക്കു റിച്ച് പോലീസ് പറയുന്നതിങ്ങനെ..

peedanamമു​ണ്ട​ക്ക​യം:  ഇ​രു​പ​തു​കാ​രി​യെ പീ​ഡി​പ്പി​ച്ച പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി  അ​റ​സ്റ്റി​ല്‍. പു​ലി​ക്കു​ന്ന് ലൈ​ല​ഭ​വ​നി​ല്‍ മോ​ഹ​ന​ന്‍ ജോ​ണി(55)​നെ​യാ​ണ് മു​ണ്ട​ക്ക​യം എ​സ്ഐ  പ്ര​സാ​ദ് ഏ​ബ്ര​ഹാം വ​ര്‍​ഗീ​സ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വം സം​ബ​ന്ധി​ച്ചു പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: മോ​ഹ​ന​ൻ ജോ​ണി​ന്‍റെ അ​യ​ൽ​വാ​സി​യാ​യ പെ​ണ്‍​കു​ട്ടി​യെ കു​റ​ച്ചു​നാ​ളു​ക​ളാ​യി  പീ​ഡി​പ്പി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

ര​ണ്ടു ദി​വ​സം മു​ന്പ് പെ​ണ്‍​കു​ട്ടി​യ കാ​ണാ​താ​യി. ഇ​തു സം​ബ​ന്ധി​ച്ചു  വീ​ട്ടു​കാ​ര്‍ ന​ല്‍​കി​യ പ​രാ​തി അ​ന്വേ​ഷി​ച്ചു വ​രു​ന്ന​തി​നി​ട​യി​ല്‍ പെ​ണ്‍​കു​ട്ടി വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി.  ത​ന്നെ അ​യ​ല്‍​വാ​സി​യാ​യ മോ​ഹ​ന​ൻ പീ​ഡി​പ്പി​ച്ചു വ​രി​ക​യാ​ണ​ന്നും ഇ​തി​ലെ മ​നോ​വി​ഷ​മം മൂ​ല​മാ​ണ് വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​തെ​ന്നും പെ​ണ്‍​കു​ട്ടി കോ​ട​തി​യി​ല്‍  മൊ​ഴി ന​ല്‍​കി. തു​ട​ര്‍​ന്നു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഹ​ന​ന്‍​ജോ​ണ്‍ പി​ടി​യി​ലാ​യ​ത്.

പെ​ണ്‍​കു​ട്ടി​യെ ര​ണ്ടു വ​ര്‍​ഷം മു​ന്പ്  പീ​ഡി​പ്പി​ച്ച മ​റ്റൊ​രു കേ​സി​ല്‍ പാ​സ്റ്റ​ര്‍ അ​റ​സ്റ്റി​ലാ​യി​രു​ന്നു. കേ​സ് നി​ല​നി​ല്‍​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വീ​ണ്ടും പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യി​രി​ക്കു​ന്ന​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. അ​ഡീ​ഷ​ണ​ല്‍ എ​സ്ഐ എ.​എം. മാ​ത്യു, എ​എ​സ്ഐ​മാ​രാ​യ ശി​വ​നു​ണ്ണി, എം.​ആ​ര്‍. രാ​ജീ​വ്, ടി.​എ​സ്. രാ​ജേ​ഷ് എ​ന്നി​വ​രും അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ല്‍​കി

Related posts