സു​ഹൃ​ത്തി​ന് ന​ഗ്ന​വീ​ഡി​യോ കൈ​മാ​റി; പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ ചൂ​ഷ​ണം ചെ​യ്ത് പീ​ഡി​പ്പി​ച്ച​ത് ഇ​രു​പ​തോ​ളം പേ​ർ; വീ​ഡി​യോ​കാ​ട്ടി കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​വ​രി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ളും


പ​ത്ത​നം​തി​ട്ട: പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച് ന​ഗ്ന ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ 20 പേ​രെ പ്ര​തി​ക​ളാ​ക്കി പെ​രു​നാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹ​പാ​ഠി​യാ​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​യാ​ളും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്.

ക​ണ്ണൂ​ര്‍, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലു​ള്ള​വ​രാ​ണ് കു​റ്റാ​രോ​പി​ത​രെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​ല്‍ ഒ​രാ​ള്‍ നി​ല​വി​ല്‍ വി​ദേ​ശ​ത്താ​ണ്. നാ​ലു​പേ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

ശി​ശു​ക്ഷേ​മ സ​മി​തി​യി​ല്‍​നി​ന്നു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. ആ​ഴ​്ച​ക​ളാ​യി സ്‌​കൂ​ളി​ല്‍ പോ​കാ​ന്‍ മ​ടി​കാ​ണി​ച്ച കു​ട്ടി​യെ വീ​ട്ടു​കാ​രാ​ണ് കൗ​ണ്‍​സി​ലിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​ത്.

തു​ട​ര്‍​ന്ന് ര​ണ്ടാ​ഴ്ച മു​മ്പ് വി​ഷ​യം ശി​ശു​ക്ഷേ​മ സ​മി​തി​യി​ല്‍ എ​ത്തി. കു​ട്ടി​യെ കൗ​ണ്‍​സി​ലിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​തോ​ടെ​യാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത് അ​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് ശി​ശു​ക്ഷേ​മ സ​മി​തി, പെ​രു​നാ​ട് പോ​ലീ​സി​നു വി​വ​രം കൈ​മാ​റു​ക​യാ​യി​രു​ന്നു.

യു​വാ​ക്ക​ളി​ല്‍ ഒ​രാ​ള്‍ ഇ​ന്‍​സ്റ്റ​ഗ്രാം മു​ഖേ​ന കു​ട്ടി​യെ പ​രി​ച​യ​പ്പെ​ടു​ക​യും പി​ന്നാ​ലെ അ​ശ്ലീ​ല വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പ​ര​സ്പ​രം കൈ​മാ​റു​ക​യും ചെ​യ്തു.

ഇ​തി​നി​ടെ ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ള്‍ ഈ ​വീ​ഡി​യോ കാ​ണി​ച്ച് പെ​ണ്‍​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ചൂ​ഷ​ണം ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി.

Related posts

Leave a Comment