പേഴുംകണ്ടത്തെ കൊലപാതകം! സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ വ്യാ​ജസ​ന്ദേ​ശ​ങ്ങ​ൾ പോ​ലീ​സി​നെ വ​ട്ടം ക​റ​ക്കി; ഞെട്ടിച്ചത് ആദ്യം പ്രചരിച്ച സന്ദേശം

ക​ട്ട​പ്പ​ന: പേ​ഴും​ക​ണ്ട​ത്തെ കൊ​ല​പാ​ത​ക​ത്തി​ൽ പോ​ലീ​സി​നെ​യും നാ​ട്ടു​കാ​രെ​യും വ​ട്ടം ക​റ​ക്കി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ.

അ​നു​മോ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ കാ​ണാ​താ​യ ഭ​ർ​ത്താ​വ് വി​ജേ​ഷി​നെ തേ​ടി ചൊ​വ്വാ​ഴ്്ച്ച സ​ന്ധ്യ​യോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. ഇ

​തി​നി​ടെ​യാ​ണ് വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളും പ്ര​ച​രി​ച്ചു തു​ട​ങ്ങി​യ​ത്. വി​ജേ​ഷി​നെ മേ​പ്പാ​റ​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യെ​ന്ന​താ​യി​രു​ന്നു ആ​ദ്യം പ്ര​ച​രി​ച്ച സ​ന്ദേ​ശം.

തു​ട​ർ​ന്ന് രാ​ത്രി​യി​ൽ നാ​ട്ടു​കാ​രും പോ​ലീ​സും പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. രാ​ത്രി വൈ​കി ന​ട​ത്തി​യ തി​ര​ച്ചി​ലി​ലും മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നാ​യി​ല്ല. തി​ര​ച്ചി​ൽ നി​ർ​ത്തി പോ​കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ അ​ടു​ത്ത സ​ന്ദേ​ശം എ​ത്തി.

കു​ള​ത്തി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ന്നാ​യി​രു​ന്നു വ്യാ​ജ പ്ര​ചാ​ര​ണം. ഇ​വി​ടെ​യും പോ​ലീ​സ് തെര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

നാ​ടി​നെ ന​ടു​ക്കു​ന്ന സം​ഭ​വം ഉ​ണ്ടാ​കു​ന്പോ​ഴും സോ​ഷ്യ​ൽ മീ​ഡി​യ​ക​ൾ ഇ​ത് ആ​ഘോ​ഷ​മാ​ക്കു​ന്ന​ത് പോ​ലീ​സി​നെ​യും നാ​ട്ടു​കാ​രെ​യും വ​ല്ലാ​തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​ണ്.

Related posts

Leave a Comment