മോ​ദി​യു​ടെ കാ​ല്‍ തൊ​ട്ടു​വ​ന്ദി​ച്ച് അ​മേ​രി​ക്ക​ന്‍ ഗാ​യി​ക ! ഇ​ന്ത്യ​യെ സ്വ​ന്തം കു​ടും​ബ​മാ​യി കാ​ണു​ന്നു​വെ​ന്ന് മേ​രി മി​ല്‍​ബ​ന്‍; വീ​ഡി​യോ വൈ​റ​ല്‍

അ​മേ​രി​ക്ക​യി​ല്‍ ഔ​ദ്യോ​ഗി​ക സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കാ​ല്‍ തൊ​ട്ടു​വ​ന്ദി​ച്ച് പ്ര​ശ​സ്ത അ​മേ​രി​ക്ക​ന്‍ ഗാ​യി​ക മേ​രി മി​ല്‍​ബ​ന്‍.

ഇ​ന്ത്യ​ന്‍ ദേ​ശീ​യ ഗാ​നം ആ​ല​പി​ച്ച ശേ​ഷം ഗാ​യി​ക​യെ അ​ഭി​ന​ന്ദി​ക്കു​ന്ന മോ​ദി​യു​ടെ കാ​ല്‍ തൊ​ട്ടു വ​ണ​ങ്ങു​ന്ന മേ​രി മി​ല്‍​ബ​നി​ന്റെ വീ​ഡി​യോ ഇ​പ്പോ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​ണ്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മു​ന്‍​പി​ല്‍ ഇ​ന്ത്യ​യു​ടെ ദേ​ശീ​യ ഗാ​നം ആ​ല​പി​ക്കാ​നാ​യ​തി​ല്‍ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് മേ​രി മി​ല്‍​ബ​ന്‍ പ​റ​ഞ്ഞു.

ഇ​ന്ത്യ​യെ സ്വ​ന്തം കു​ടും​ബ​മാ​യാ​ണ് കാ​ണു​ന്ന​ത്. ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളോ​ട് സ്‌​നേ​ഹ​വും ബ​ഹു​മാ​ന​വു​മാ​ണെ​ന്ന് മോ​ദി​യു​ടെ കാ​ല്‍​തൊ​ട്ടു വ​ണ​ങ്ങി​യ ശേ​ഷം അ​വ​ര്‍ പ്ര​തി​ക​രി​ച്ചു.

ദേ​ശീ​യ​ഗാ​ന​വും ഓം ​ജ​യ് ജ​ഗ​ദീ​ഷ് ഹ​രേ​യും പാ​ടി ഇ​ന്ത്യ​ക്കാ​രു​ടെ മ​ന​സി​ല്‍ ഇ​ടം നേ​ടി​യ ഗാ​യി​ക​യാ​ണ് മേ​രി മി​ല്‍​ബ​ന്‍.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക സ​ന്ദ​ര്‍​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സ​മാ​പ​ന പ​രി​പാ​ടി​യി​ല്‍ അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ കൂ​ട്ടാ​യ്മ സ​ങ്ക​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​ണ് സം​ഭ​വം.

നാ​ല് ദി​വ​സ​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​മേ​രി​ക്ക​ന്‍ സ​ന്ദ​ര്‍​ശ​നം ഇ​ന്ന് അ​വ​സാ​നി​ക്കും. ഈ​ജി​പ്ത് സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് കെ​യ്‌​റോ​യി​ലേ​ക്ക് തി​രി​ക്കും.

Related posts

Leave a Comment