വീണ്ടും അന്യസംസ്ഥാന തൊഴിലാളിയുടെ ക്രൂരത! പെരുമ്പാവൂരില്‍ ശാരീരിക ബന്ധത്തിനുശേഷം യുവതിയെ മണ്‍വെട്ടിക്ക് അടിച്ച് കൊന്ന ആസം സ്വദേശി അറസ്റ്റില്‍; മൃതദേഹം കിടന്നിരുന്നത് പൂര്‍ണനഗ്‌നയായി

പെ​രു​മ്പാ​വൂ​ർ: ശാ​രീ​രി​ക ബ​ന്ധ​ത്തി​നു​ശേ​ഷം യു​വ​തി​യെ അ​ടി​ച്ചും വെ​ട്ടി​യും കൊ​ന്നു. പെ​രു​ന്പാ​വൂ​ർ കു​റു​പ്പം​പ​ടി സ്വ​ദേ​ശി​നി​യാ​യ 38 കാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്നോ​ടെ പെ​രു​മ്പാ​വൂ​ർ-​ആ​ലു​വ റോ​ഡി​ൽ ഇ​ന്ദ്ര​പ്ര​സ്ഥം ഹോ​ട്ട​ലി​ന്‍റെ മു​ൻ​വ​ശ​ത്താ​ണ് സം​ഭ​വം.

വെ​ളു​പ്പി​ന് അ​ഞ്ചോ​ടെ ഹോ​ട്ട​ലി​ലേ​ക്കു പാ​ലു​മാ​യി എ​ത്തി​യ ആ​ളാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. തു​ട​ർ​ന്ന് ഇ​യാ​ൾ ഹോ​ട്ട​ൽ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചു. പി​ന്നീ​ട് ഹോ​ട്ട​ൽ അ​ധി​കൃ​ത​രാ​ണ് പോ​ലീ​സി​ൽ പോ​ലീ​സി​ൽ വി​ളി​ച്ച​റി​യി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​സാം സ്വ​ദേ​ശി ഉ​മ്മ​ർ അ​ലി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ‌

പു​ല​ർ​ച്ചെ ഒ​ന്നോ​ടെ ഹോ​ട്ട​ലി​ന്‍റെ സൈ​ഡി​ലു​ള്ള മ​റ​യി​ൽ യു​വ​തി​യു​മാ​യി ശാ​രീ​രി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. മ​ൺ​വെ​ട്ടി കൊ​ണ്ട് മു​ഖ​ത്ത​ടി​ച്ചാ​ണ് യു​വ​തി​യെ കൊ​ന്ന​ത്. മു​ഖ​ത്തും മ​റ്റു ശ​രീ​ര ഭാ​ഗ​ങ്ങ​ളി​ലും ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ നി​ല​യി​ലാ​ണ്.

പൂ​ർ​ണ​ന​ഗ്ന​യാ​യാ​ണ് മൃ​ത​ദേ​ഹം കി​ട​ന്നി​രു​ന്ന​ത്. ശാ​രീ​രി​ക​ബ​ന്ധ​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​മാ​കാം കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം പ്ര​തി ഹോ​ട്ട​ലി​ന്‍റെ മു​ന്നി​ലു​ള്ള കാ​മ​റ അ​ടി​ച്ചു ത​ക​ർ​ത്തു. സി​സി​ടി​വി​യി​ൽ​നി​ന്ന് കി​ട്ടി​യ ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ് പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related posts