വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്ന നായ ! യോഗി ആദിത്യനാഥിന്റെ നായ കാലുവിന്റെ വിശേഷങ്ങള്‍ ഇങ്ങനെ…

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വമാണ്. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് യോഗിയുടെ പ്രിയ വളര്‍ത്തുനായയായ കാലുവാണ്. കാലുവും യോഗിയുമൊന്നിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

പൂര്‍ണമായും സസ്യാഹാരിയാണ് എന്നതാണ് കാലുവിന്റെ പ്രത്യേകത.വളര്‍ത്തുനായയായി കാലു എത്തിയ ശേഷമാണ് അദ്ദേഹം യുപി മുഖ്യമന്ത്രിയായത്. ഇതോടെ കാലുവിനും താരപരിവേഷമാണ്. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട കറുത്ത നിറമുള്ള നായ ഇന്ന് യോഗിയുടെ പ്രിയപ്പെട്ടതാണ്. ഡല്‍ഹി സ്വദേശിയായ ഒരു ഭക്തനാണ് ഗോരഖ്പൂര്‍ ക്ഷേത്രത്തിലെത്തി ഈ നായയെ യോഗിക്ക് സമ്മാനിച്ചത്.

കാലു എന്ന് പേര് നല്‍കി അദ്ദേഹം നായയെ ഓമനിച്ച് വളര്‍ത്തുകയായിരുന്നു. കാലു എത്തി നാലുമാസങ്ങള്‍ക്ക് ശേഷം യോഗിയെ തേടി എത്തിയത് യുപി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കസേരയാണ്. റൊട്ടിയും പനീറും പാലുമാണ് കാലുവിന്റെ ഭക്ഷണം. യോഗി ആദിത്യനാഥ് ഇല്ലാത്ത സമയങ്ങളില്‍ സഹായിയായ ഹിമാലയ ഗിരിയാണ് കാലുവിനെ പരിചരിക്കുന്നത്. എന്തായാലും പലരും ആദ്യമായായിരിക്കും ഒരു വെജിറ്റേറിയന്‍ നായയെപ്പറ്റി കേള്‍ക്കുന്നത്.

Related posts