ഐവിഎഫ് ചികിത്സയ്‌ക്കെത്തുന്നവര്‍ക്കെല്ലാം നല്‍കിയത് സ്വന്തം ബീജം ! നൂറുകണക്കിന് കുട്ടികളുടെ പിതാവായ ഡോക്ടറുടെ ‘കഴിവ്’ തെളിഞ്ഞത് 61കാരി സ്വന്തം അച്ഛനെ കണ്ടെത്താനിറങ്ങിയപ്പോള്‍…

കുട്ടികള്‍ ദൈവത്തിന്റെ വരദാനമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ കുട്ടികളില്ലാതെ വേദനക്കുന്ന നിരവധി ദമ്പതികള്‍ നമ്മുടെ സമൂഹത്തിലുണ്ടെന്നതാണ് യാഥാര്‍ഥ്യം.

എങ്ങനെയും ഒരു കുഞ്ഞിക്കാല്‍ കാണണമെന്ന ആഗ്രഹത്താലാണ് പലരും ഐവിഎഫ് ട്രീറ്റ്‌മെന്റ് നടത്തുന്നത്. എന്നാല്‍ പലരും വഞ്ചിതരാകാറുണ്ടെന്നതാണ് യാഥാര്‍ഥ്യം.

നൂറുകണക്കിന് കുട്ടികളുടെ പിതാവായ ഡോക്ടറുടെ വാര്‍ത്തായാണ് ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. അമേരിക്കയിലെ മിഷിഗണിലെ ഡെട്രോയിറ്റില്‍ പ്രാക്ടീസ് നടത്തിയിരുന്ന ഡോക്ടറാണ് ഇത്രയും കുട്ടികളുടെ പിതാവായത്.

നാലു പതിറ്റാണ്ട് നീണ്ട സേവന കാലയളവിനിടെ നൂറുകണക്കിന് ദമ്പതികള്‍ക്ക് അവരറിയാതെ സ്വന്തം ബീജം ഐവിഎഫ് ചികിത്സയ്ക്കിടയില്‍ ഡോക്ടര്‍ നല്‍കുകയായിരുന്നു. ശരിയായ നിയമങ്ങളും മാനദണ്ഡങ്ങളുമൊന്നും നിശ്ചയിക്കപ്പെടാതിരുന്ന സമയത്തായിരുന്നു ഇത്.

ഡോ. ഫിലിപ്പ് പെവെന്‍ എന്ന ഡോക്ടര്‍ നാല്‍പതുവര്‍ഷത്തിനിടെ തന്റെ കീഴില്‍ ചികിത്സയ്ക്കെത്തിയ ദമ്പതികളിലൂടെ ഏകദേശം 9000 കുട്ടികളുടെ പ്രസവത്തിനാണ് നേതൃത്വം നല്‍കിയത്.

ഇപ്പോള്‍ ഈ കുട്ടികളില്‍ ചിലരാണ് ഓണ്‍ലൈന്‍ ഡിഎന്‍എ പരിശോധനയിലൂടെ തങ്ങള്‍ തമ്മിലുള്ള ബന്ധം കണ്ടെത്തിയത്.

ഡോക്ടറുടെ ഡിഎന്‍എയിലൂടെ തങ്ങള്‍ക്ക് ബന്ധമുണ്ടെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. താന്‍ മാത്രമല്ല ആശുപത്രിയിലെ ഒരു സംഘം ഡോക്ടര്‍മാരും അവരുടെ സ്വന്തം ബീജം ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്നുവെന്നും പെവെന്‍ പറയുന്നു.

1947 മുതല്‍ താന്‍ ബീജദാനം ചെയ്യുന്നുണ്ടെന്നും ഡോക്ടര്‍ വെളിപ്പെടുത്തി. 104 വയസുള്ള ഡോക്ടര്‍ പെവെന്‍ ഇപ്പോഴും മിഷിഗനില്‍ ജീവിച്ചിരിപ്പുണ്ട്.

2019ല്‍ ജെയിം ഹാള്‍ എന്ന 61കാരി ഡോക്ടറെ സമീപിച്ചപ്പോള്‍ താനാണ് യഥാര്‍ത്ഥ അച്ഛനെന്ന് ഡോക്ടര്‍ സമ്മതിച്ചതായാണ് വെളിപ്പെടുത്തല്‍.

തന്റെ അച്ഛനും അമ്മയും മരിച്ചുവെന്നും അവര്‍ വിചാരിച്ചിരുന്നത് തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തിന്റെ ബീജമാണ് ഡോക്ടര്‍ ഉപയോഗിച്ചത് എന്നായിരുന്നുവെന്നും ജെയിം ഹാള്‍ പറയുന്നു.

ഓണ്‍ലൈന്‍ വഴി തന്റെ ഡിഎന്‍എയുമായി സാമീപ്യമുള്ള അഞ്ചുപേരെ കണ്ടെത്തിയതായും ഇവര്‍ പറയുന്നു.

തങ്ങള്‍ അഞ്ചുപേര്‍ മാത്രമല്ലെന്നും നൂറുകണക്കിന് പേര്‍ സഹോദരങ്ങളായി കാണുമെന്നാണ് ഹാള്‍ വിശ്വസിക്കുന്നത്. ”ഞങ്ങളെല്ലാവരും ഒരേ ആശുപത്രിയിലാണ് ജനിച്ചത്.

എല്ലാവരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലും ഡോക്ടറുടെ പേരുണ്ട്” ഹാളിനെ ഉദ്ധരിച്ച് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ ഇപ്പോള്‍ അത്ര വ്യാപകമല്ലെങ്കിലും ഇപ്പോഴും നടക്കുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം.

Related posts

Leave a Comment