നിലംപൊത്താൻ ഒരുങ്ങി തിരുവല്ല ടൗൺ ഹാൾ; ഉപയോഗ ശൂന്യമെന്ന് അറിയിച്ചിട്ടും പൊളിച്ചുനീക്കാൻ നടപടിയെടുക്കാതെ അധികൃതർ

തി​രു​വ​ല്ല : അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി വ​ർ​ഷ​ങ്ങ​ളാ​യി നി​ല​കൊ​ള്ളു​ന്ന ന​ഗ​ര​സ​ഭാ ടൗ​ൺ ഹാ​ൾ കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. കെ​ട്ടി​ടം ഉ​പ​യോ​ഗ ശൂ​ന്യ​മാ​ണെ​ന്ന് ന​ഗ​ര​സ​ഭ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം മൂ​ന്നു​വ​ർ​ഷം മു​മ്പ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്കാ​യി​ട്ടി​ല്ല. കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യു​ടെ കോ​ൺ​ക്രീ​റ്റ് പൂ​ർ​ണ​മാ​യും ഇ​ള​കി​മാ​റി ക​മ്പി​ക​ൾ ദ്ര​വി​ച്ച് നി​ൽ​ക്കു​ന്ന കെ​ട്ടി​ടം ഏ​തു​സ​മ​യ​ത്തും നി​ലം​പൊ​ത്താ​വു​ന്ന നി​ല​യി​ലാ​ണ്.

അ​പ​ക​ടാ​വ​സ്ഥ​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി കെ​ട്ടി​ടം പൊ​തു പ​രി​പാ​ടി​ക​ൾ​ക്കാ​യി വി​ട്ടു ന​ൽ​കു​ന്നി​ല്ല. ടൗ​ൺ ഹാ​ളി​നോ​ടു ചേ​ർ​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് കു​ടും​ബ കോ​ട​തി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ടൗ​ൺ ഹാ​ൾ കെ​ട്ടി​ടം പൊ​ളി​ച്ചാ​ൽ അ​തോ​ടൊ​പ്പം കോ​ട​തി കെ​ട്ടി​ട​വും ഇ​ടി​ഞ്ഞു വീ​ഴും. കോ​ട​തി​യു​ടെ പ്ര​വ​ർ​ത്ത​നം ഇ​വി​ടെ നി​ന്ന് മാ​റ്റാ​ത്ത​താ​ണ് കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​ന് ത​ട​സ​മാ​കു​ന്ന​തെ​ന്നാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

കോ​ട​തി മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​റോ​ട് നി​ര​വ​ധി ത​വ​ണ രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മൂ​ന്നു​മാ​സം മു​മ്പ് കു​ടും​ബ കോ​ട​തി സ​ന്ദ​ർ​ശി​ച്ച ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ഉ​ബൈ​ദി​നെ കെ​ട്ടി​ട​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ നേ​രി​ൽ കാ​ണി​ച്ച് ബോ​ധ്യ​പ്പെ​ട്ടു​ത്തി​യ​താ​യും കോ​ട​തി മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ക്‌​ടോ​ബ​റി​ൽ നി​യ​മ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​താ​യും ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​സ്. ബി​ജു പ​റ​ഞ്ഞു.

തി​രു​മൂ​ല​പു​ര​ത്ത് നി​ർ​മി​ക്കു​ന്ന കോ​ട​തി സ​മു​ച്ച​യ​ത്തി​ന്‍റെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന ഘ​ട്ട​ത്തി​ലേ കോ​ട​തി​യു​ടെ പ്ര​വ​ർ​ത്ത​നം മാ​റ്റാ​ൻ സാ​ധി​ക്കൂ​വെ​ന്ന​താ​ണ് നി​ല​വി​ലെ സാ​ഹ​ച​ര്യ​മെ​ന്നും പ​റ​യു​ന്നു.

Related posts