തെരഞ്ഞെടുപ്പുകൾ വരുന്നു; പാ​ച​ക​വാ​ത​ക​ത്തി​നു പി​ന്നാ​ലെ ഇ​ന്ധ​ന​വി​ല​യും കു​റ​ച്ചേ​ക്കും


ന്യൂ​ഡ​ൽ​ഹി: പാ​ച​ക​വാ​ത​ക വി​ല​യ്ക്കു പി​ന്നാ​ലെ ഇ​ന്ധ​ന വി​ല​യും കു​റ​യ്ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്.

ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ച് പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല ലി​റ്റ​റി​നു മൂ​ന്നു മു​ത​ൽ അ​ഞ്ചു രൂ​പ വ​രെ കു​റ​ച്ചേ​ക്കു​മെ​ന്ന് ജെ​എം ഫി​നാ​ൻ​ഷ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റീ​സി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ന​വം​ബ​ർ-​ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്നു​ണ്ട്. ഇ​താ​ണ് ഇ​ന്ധ​ന വി​ല കു​റ​യ്ക്കാ​ൻ സ​ർ​ക്കാ​രി​നെ പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

ഇ​ന്ധ​ന​വി​ല​യി​ലു​ള്ള എ​ക്സൈ​സ് തീ​രു​വ/​വാ​റ്റ് എ​ന്നി​വ​യി​ലൊ​ന്നു കു​റ​യ്ക്കാ​നാ​ണു നീ​ക്കം.നി​ല​വി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​തി​നാ​ൽ എ​ണ്ണ​ക്ക​ന്പ​നി​ക​ൾ വി​ല കു​റ​യ്ക്കാ​ൻ സാ​ധ്യ​ത കു​റ​വാ​ണ്.

ക്രൂ​ഡ് വി​ല കു​റ​ഞ്ഞി​രു​ന്ന സ​മ​യ​ത്തും ഇ​ന്ധ​ന​വി​ല കു​റ​യ്ക്കാ​ൻ എ​ണ്ണ​ക്ക​ന്പ​നി​ക​ൾ ത​യാ​റാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ വി​ല കു​റ​യ്ക്കാ​ൻ എ​ണ്ണ​ക്ക​ന്പ​നി​ക​ളോ​ടു കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടാ​നും സാ​ധ്യ​ത​യു​ണ്ട്.

ക​ഴി​ഞ്ഞ മാ​സം അ​വ​സാ​ന​മാ​ണു ഗാ​ർ​ഹി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന് (14.2 കി​ലോ​ഗ്രാം) കേ​ന്ദ്രം 200 രൂ​പ കു​റ​ച്ച​ത്.

Related posts

Leave a Comment