അ​ല​ക്ഷ്യ​മാ​യ പാ​ർ​ക്കിം​ഗിൽ പൊലിഞ്ഞത് ഒരു ജീവൻ; കാഞ്ഞൂരിൽ  റോഡിൽ അനധികൃതമായി പാർക്ക് ചെയ്ത ലോറിയിൽ ബൈക്കിടിച്ച് പൂക്കട ഉടമ മരിച്ചു; പാർക്കിംഗിനെതിരേ നാട്ടുകാർ

അ​ങ്ക​മാ​ലി: അനധികൃതമായി പാർക്ക് ചെയ്ത ലേറിയിൽ ബൈ​ക്കിടിച്ച് പൂ​ക്ക​ട ഉ​ട​മ മ​രി​ച്ചു. മ​ഞ്ഞ​പ്ര നാ​ഷ​ണ​ൽ ഫ്ല​വേ​ഴ്സ് ഉ​ട​മ നെ​ടു​വ​ന്നൂ​ർ മു​ല്ല​ശേ​രി വീ​ട്ടി​ൽ ഷം​സു (50) ആ​ണ് മ​രി​ച്ച​ത്. ഇ​ന്നു പു​ല​ർ​ച്ചെ അഞ്ചിന് കാ​ഞ്ഞൂ​ർ പാ​ല​ത്തി​നു സ​മീ​പ​ത്താ​ണ് അ​പ​ക​ടം.

വീ​ട്ടി​ൽനി​ന്നും​ മ​ഞ്ഞപ്ര​യി​ലു​ള്ള പൂ​ക്ക​ട തു​റ​ക്കു​ന്ന​തി​നാ​യി പോകവെ ​ലോ​റിയിലി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ​ബി​ത യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ഷി​ഹാ​ബ്, ഫാ​ത്തി​മ സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് നെ​ടു​വ​ന്നൂ​ർ ജ​മാ അ​ത്ത് മ​സ്ജി​ദി​ൽ.

കാ​ഞ്ഞൂ​ർ: കാ​ഞ്ഞൂ​ർ ചെ​ങ്ങ​ൽ പാ​ല​ത്തി​നു സ​മീ​പം നെ​ടു​വ​ന്നൂ​ർ മു​ല്ല​ശേ​രി വീ​ട്ടി​ൽ ഷം​സൂ​ദീ​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ത് ലോ​റി​യു​ടെ അ​ല​ക്ഷ്യ​മാ​യ പാ​ർ​ക്കിം​ഗ്. ലോ​ഡു​മാ​യി വ​രു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ൾ യ​ഥേ​ഷ്ടം നി​യ​ന്ത്ര​ണ​മി​ല്ലാ​തെ വീ​തി കു​റ​ഞ്ഞ റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന​തോ​ടെ മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു പോ​കു​വാ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. എ​തി​രെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ വ​രു​ന്പോ​ൾ ഒ​രു വ​ശ​ത്തേ​ക്ക് ഒ​തു​ക്കു​ന്ന​തോ​ടെ പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ത്തി​ൽ ത​ട്ടി അ​പ​ക​ടം സം​ഭ​വി​ക്കു​ക​യാ​ണ്.

മ​ഞ്ഞ​പ്ര പു​ല്ല​ത്താ​ൻ ക​വ​ല​യി​ൽ പൂ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന ഷം​സൂ​ദീ​ൻ ഇ​ന്ന് വെ​ളു​പ്പി​ന് അ​ഞ്ച​ര​യോ​ടെ​യാ​ണ് പൂ​ക്ക​ൾ ശേ​ഖ​രി​ക്കാ​നാ​യി നെ​ടു​വ​ന്നൂ​രി​ൽ നി​ന്നും ബൈ​ക്കി​ൽ കാ​ല​ടി ഭാ​ഗ​ത്തേ​ക്കു പോ​യ​ത്. കാ​ഞ്ഞൂ​ർ ഭാ​ഗ​ത്തു റോ​ഡി​നു സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യു​ടെ പു​റ​കി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. യാ​തൊ​രു സു​ര​ക്ഷ സം​വി​ധാ​ന​വും ഒ​രു​ക്കാ​തെ​യാ​ണ് വാ​ഹ​നം റോ​ഡി​നോ​ട് ചേ​ർ​ന്ന് നി​ർ​ത്തി​യി​ട്ടി​രു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

റി​ഫ്ള​ക്ട​റു​ക​ളോ ഇ​ൻ​ഡി​ക്കേ​ഷ​ൻ അ​ട​യാ​ള​ങ്ങ​ൾ ഇ​ല്ലാ​തെ നി​ർ​ത്തി​യി​ട്ടി​രു​ന്ന​തി​നാ​ലും പു​ല​ർ​ച്ചെ ആ​യ​തി​നാ​ലും, വാ​ഹ​നം ബൈ​ക്ക് യാ​ത്രി​ക​നു കാ​ണാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. അ​ല​ക്ഷ്യ​മാ​യി റോ​ഡി​ന​രി​കി​ൽ നി​ർ​ത്തി​യി​ടു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യം.

Related posts