കേ​ര​ള​ത്തി​ൽ ഇ​ന്ധ​ന നി​കു​തി കു​റ​യ്ക്കി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി; നി​കു​തി കു​റ​ച്ചില്ലെങ്കിൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം ഇ​ന്ധ​ന നി​കു​തി കു​റ​യ്ക്കി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. കേ​ന്ദ്രം കു​റ​ച്ച​ത് തു​ച്ഛ​മാ​യ തു​ക​മാ​ത്ര​മാ​ണെ​ന്നും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കു​റ​യ്ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ വ​ലി​യ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടാ​ണ് നേ​രി​ടു​ന്ന​ത്. കേ​ര​ള​ത്തി​ലും ഇ​തേ​സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. ഇ​ന്ധ​ന നി​കു​തി കു​റ​ച്ചാ​ൽ സം​സ്ഥാ​ന​ത്തി​ന് ക​ടു​ത്ത വ​രു​മാ​ന ന​ഷ്ട​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി 30 രൂ​പ​യോ​ളം കൂ​ട്ടി​യി​ട്ടാ​ണ് കേ​ന്ദ്രം അ​ഞ്ച് രൂ​പ കു​റ​ച്ച​തെ​ന്ന് ധ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. മു​ഖം മി​നു​ക്ക​ല്‍ ന​ട​പ​ടി മാ​ത്ര​മാ​ണ് കേ​ന്ദ്രം ചെ​യ്യു​ന്ന​ത്. പോ​ക്ക​റ്റ​ടി​ച്ച ശേ​ഷം വ​ണ്ടി​ക്കൂ​ലി​ക്ക് പൈ​സ കൊ​ടു​ക്കു​ന്ന പോ​ലെ​യാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​പ​ടി​യെ​ന്നും ബാ​ല​ഗോ​പാ​ല്‍ പ​രി​ഹ​സി​ച്ചു.

ഇ​ന്ധ​ന നി​കു​തി കു​റ​യ്ക്ക​ണം; ഇ​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

സം​സ്ഥാ​നം ഇ​ന്ധ​ന നി​കു​തി കു​റ​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. കേ​ന്ദ്രം നി​കു​തി കു​റ​ച്ച ന​ട​പ​ടി സ്വാ​ഗ​തം ചെ​യ്യു​ന്നു. കേ​ന്ദ്ര​ന​ട​പ​ടി ആ​ശ്വാ​സ​ക​ര​മാ​ണെ​ന്നും സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി നി​കു​തി കു​റ​ച്ച് ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സ​മേ​ക​ണം. ഇ​ല്ലെ​ങ്കി​ൽ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Related posts

Leave a Comment