തെരുവ് നായയെ പേടിച്ച് ഒരു ഗ്രാമം; ഒരു മാസത്തിനിടെ കടിച്ച് കീറിയത് മുപ്പതിലേറെപ്പേരെ; ഇന്നലെ കടിയേറ്റ വൃദ്ധയുടെ കാലിൽ 18 തു​ന്ന​ൽ

വെ​ഞ്ഞാ​റ​മൂ​ട്: തെ​രു​വ് നാ​യ​യെ ഭ​യ​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​തെ ഒ​രു ഗ്രാ​മം. വെ​ഞ്ഞാ​റ​മൂ​ട് മ​ണ​ലി​മു​ക്ക് മാ​ട​ൻ ന​ട​യ്ക്ക് സ​മീ​പ​മു​ള്ള​വ​രു​ടെ അ​വ​സ്ഥ​യാ​ണി​ത്.

ഇ​വി​ടെ ഒ​രു തെ​രു​വ് നാ​യ ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ ക​ടി​ച്ച​ത് മു​പ്പ​തി​ലേ​റെപ്പേ​രെ. ഏ​റ്റ​വും ഒ​ടു​വി​ലാ​യി ക​ഴി​ഞ്ഞ ദി​വ​സം ക​ടി​യേ​റ്റ​ത് ച​ന്ത​യി​ൽ മ​ര​ച്ചീ​നി ക​ച്ച​വ​ടം ന​ട​ത്തു​ന്ന മേ​ലെ കു​റ്റി​മൂ​ട് സ്വ​ദേ​ശി​നി​യാ​യ സാ​വി​ത്രി (62)യ്ക്കാ​ണ്.

സാ​വി​ത്രി മ​ണ​ലി​മു​ക്കി​ന് സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ നാ​യ പ​തി​യി​രു​ന്ന് ഇ​രു​കാ​ലു​ക​ളും ക​ടി​ച്ച് കീ​റു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി നാ​യ​യെ തു​ര​ത്തി​യ​ത് കൊ​ണ്ട് ഇ​വ​ർ​ക്ക് ജീ​വ​ൻ തി​രി​ച്ചു കെ​ട്ടി.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ഇ​വ​രു​ടെ കാ​ലു​ക​ളി​ൽ 18 തു​ന്ന​ലു​ക​ളു​ണ്ട്. മാ​ർ​ക്ക​റ്റി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യി പ​രാ​തി ന​ൽ​കി​യി​ട്ടും നി​ര​വ​ധി പേ​രെ തെ​രു​വ് നാ​യ ക​ടി​ച്ചി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി.

Related posts

Leave a Comment