കുങ്കുമം പൂശി പേട്ടതുള്ളൽ കഴിഞ്ഞാൽ പിന്നെ വലിയ തോട്ടിൽ  കുളി; സ്നാനം കഴിഞ്ഞ് ഭക്തർ പോകുമ്പോൾ തോട്ടിൽ അടിയുന്നത് വലിയ തോതിൽ രാസമാലിന്യം

എ​രു​മേ​ലി: സി​ന്ദൂ​രം​പൂ​ശി പേ​ട്ട​തു​ള്ള​ൽ ന​ട​ത്തി​യ​ശേ​ഷം അ​യ്യ​പ്പ​ഭ​ക്ത​ർ കു​ളി​ക്കു​ന്ന വ​ലി​യ തോ​ട്ടി​ൽ വെ​ള്ള​ത്തി​ൽ കു​ങ്കു​മ​ങ്ങ​ളി​ലെ രാ​സ​വ​സ്തു​ക്ക​ൾ ക​ല​ർ​ന്നി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി ദേ​വ​സ്വം ബെ​ഞ്ച് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത്‌.

രാ​സ​നി​ർ​മി​ത സി​ന്ദൂ​ര – കു​ങ്കു​മ​ങ്ങ​ളി​ൽ ഗാ​ഡ ലോ​ഹ​ങ്ങ​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നാ​ണ് മു​മ്പ് ന​ട​ന്നി​ട്ടു​ള്ള പ​രി​ശോ​ധ​ന​ക​ളി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ലെ​ഡ്, സി​ങ്ക്, മ​ഗ്‌​നീ​ഷ്യം ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​സ​വ​സ്തു​ക്ക​ൾ ക​ല​ർ​ന്ന കു​ങ്കു​മ​ങ്ങ​ൾ വെ​ള്ള​ത്തി​ൽ ല​യി​ക്കു​മ്പോ​ൾ ലോ​ഹ​മൂ​ല​ക​ങ്ങ​ൾ അ​വ​ശേ​ഷി​ക്ക​പ്പെ​ടും.

ഇ​വ മാ​ര​ക​മാ​യ നി​ല​യി​ൽ വെ​ള്ള​ത്തി​ലൂ​ടെ പ​രി​സ്ഥി​തി​ക്ക് അ​പ​ക​ട​ക​ര​മാ​യി മാ​റു​മെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​ർ കു​ങ്കു​മ ഉ​പ​യോ​ഗ​ത്തി​നു​ശേ​ഷം തോ​ട്ടി​ൽ കു​ളി​ക്കു​ന്നു​ണ്ട്.

ഇ​തി​ലൂ​ടെ വ​ൻ തോ​തി​ലാണ് കു​ങ്കു​മ അ​വ​ശി​ഷ്ട​ങ്ങ​ൾ വെ​ള്ള​ത്തി​ൽ എ​ത്തു​ന്ന​ത്. ഇ​ത് മു​ൻ​നി​ർ​ത്തി​യാ​ണ് രാ​സ​നി​ർ​മി​ത കു​ങ്കു​മ വി​ല്പ​ന​യ്ക്ക് ഇ​ത്ത​വ​ണ നി​രോ​ധ​നം കോ​ട​തി ക​ർ​ശ​ന​മാ​ക്കി ഉ​ത്ത​ര​വി​ട്ട​ത്.

വെ​ള്ള​ത്തി​ലെ രാ​സ സാ​ന്നി​ധ്യം പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്തി​നും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​നു​മാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment