മു​ഖ്യ​മ​ന്ത്രി​യെ വ​ധി​ക്കും, ജ​യ​രാ​ജ​ന്‍റെ കൈ​വെ​ട്ടും! ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി മു​ഴ​ക്കി​യ ചെ​റു​താ​ഴം സ്വ​ദേ​ശി കോ​ഴി​ക്കോ​ട് അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വ​ധി​ക്കു​മെ​ന്നും സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ന്‍റെ കൈ​വെ​ട്ടു​മെ​ന്നും ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. പി​ലാ​ത്ത​റ​യ്ക്ക​ടു​ത്ത് ചെ​റു​താ​ഴം സ്വ​ദേ​ശി വി​ജേ​ഷ് (35) നെ​യാ​ണ് ടൗ​ൺ എ​സ്ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ റെ​യ്സ്, സ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ഴി​ക്കോ​ട് കൊ​ള​ത്തൂ​രി​ൽ വ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ങ്ങ​ളാ​യി ക​ണ്ണൂ​ർ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലെ ലാ​ൻ​ഡ് ഫോ​ണി​ലേ​ക്ക് വി​ളി​ച്ചാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. നി​ര​വ​ധി ത​വ​ണ ഭീ​ഷ​ണി ഫോ​ൺ കോ​ളു​ക​ൾ വ​ന്ന​തി​നെ തു​ട​ർ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ൻ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സും സൈ​ബ​ർ​സെ​ല്ലും ചേ​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വി​ജേ​ഷ് അ​റ​സ്റ്റി​ലാ​കു​ന്ന​ത്. ‌

Related posts