എങ്ങനെ പണിതാലും ഞങ്ങൾ പൊളിക്കും; അ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ മാവേലിക്കരയിൽ  നി​ർ​മി​ക്കു​ന്ന റോ​ഡു​ക​ളു​ടെ പ​ണി തീ​രും മു​ന്പ് പൊ​ളി​ച്ച് വാ​ട്ട​ർ അ​ഥോ​റി​ട്ടി; പ്രതിഷേധമറിയിച്ച് നാട്ടുകാർ

മാ​വേ​ലി​ക്ക​ര: അ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന റോ​ഡു​ക​ളു​ടെ പ​ണി തീ​രും മു​ന്പ് പൊ​ളി​ച്ച് വാ​ട്ട​ർ അ​ഥോ​റി​ട്ടി. 2.2 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ബി​എം-​ബി​സി രീ​തി​യി​ൽ നി​ർ​മി​ച്ച ബ്ലോ​ക്ക് ഓ​ഫീ​സ്-​ബു​ദ്ധ​ജം​ഗ്ഷ​ൻ-​പു​ളി​മൂ​ട് മി​നി ബൈ​പാ​സ് റോ​ഡാ​ണ് ഇ​ന്ന​ലെ വാ​ട്ട​ർ അ​ഥോ​റി​റ്റി പൈ​പ്പ് ലൈ​നു​ക​ളു​ടെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നാ​യി പൊ​ളി​ച്ചു തു​ട​ങ്ങി​യ​ത്.

റോ​ഡി​ലെ കൊ​റ്റാ​ർ​കാ​വ് ശു​ഭാ​ന​ന്ദ ആ​ശ്ര​മ​ത്തി​ന് സ​മീ​പ​ത്താ​ണ് പൈ​പ്പ് ലൈ​നി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നാ​യി റോ​ഡ് പൊ​ളി​ച്ച​ത്. ടാ​റിം​ഗ് ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് സൈ​ൻ​ബോ​ർ​ഡ്, സ്റ്റ​ഡ്, ലൈ​നിം​ഗ് എ​ന്നി​വ സ​ജീ​ക​രി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​നി​ടെ​യാ​ണ് വാ​ട്ട​ർ അ​തോ​റി​റ്റി ഇ​ത്ത​ര​ത്തി​ൽ പൊ​ളി​ക്ക​ലു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

റോ​ഡ് പൊ​ളി​ച്ച​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​നു​മി​ട​യാ​ക്കി. കാ​ല​ഹ​ര​ണ​പ്പെ​ട്ട പൈ​പ്പ് ലൈ​നു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ന് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​തെ ഇ​ത്ത​ര​ത്തി​ലു​ള്ള ത​ക​രാ​ർ പ​രി​ഹ​രി​ക്ക​ൽ റോ​ഡു​ക​ളു​ടെ ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ച്ചു.

ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി ഇ​ത്ത​ര​ത്തി​ൽ പൈ​പ്പ് ലൈ​നി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​വാ​നാ​യി വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡു​ക​ൾ പി​ന്നീ​ട് പൂ​ർ​ണ​മാ​യും ത​ക​രു​ക​യും രൂ​പ​പ്പെ​ട്ട വ​ലി​യ കു​ഴി​ക​ൾ​മൂ​ലം നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ക​യും ചെ​യ്തി​രു​ന്നു.

Related posts