ഗാന്ധിജിയെ നിന്ദിച്ച് ഗോഡ്സെയെ സ്തുതിച്ച ഹി​ന്ദു​മ​ഹാ​സ​ഭയുടെ ന​ട​പ​ടി നീ​ച​വും പ്രാ​കൃ​ത​വുമെന്ന്  മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഗാ​ന്ധി​ജി​യു​ടെ ചി​ത്ര​ത്തി​നു നേ​രെ ഹി​ന്ദു​മ​ഹാ​സ​ഭ പ്ര​വ​ർ​ത്ത​ക​ർ പ്ര​തീ​കാ​ത്മ​ക​മാ​യി നി​റ​യൊ​ഴി​ച്ച് ചോ​ര​വീ​ഴ്ത്തി​യ സം​ഭ​വ​ത്തെ നി​യ​മ​സ​ഭ അ​പ​ല​പി​ച്ചു. ഹി​ന്ദു​മ​ഹാ​സ​ഭ ന​ട​പ​ടി നീ​ച​വും പ്രാ​കൃ​ത​വു​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഫേ​സ്ബു​ക്കി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഗാ​ന്ധി​ജി​യെ നി​ന്ദി​ക്കു​ക​യും ഗോ​ഡ്സെ​യെ സ്തു​തി​ക്കു​ക​യും ചെ​യ്ത സം​ഭ​വും രാ​ജ്യ​ദ്രോ​ഹ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ എ​ഴു​പ​ത്തി​യൊ​ന്നാം ര​ക്ത​സാ​ക്ഷി ത്വദി​ന​ത്തി​ലാ​ണ് ഹി​ന്ദു​മ​ഹാ​സ​ഭാ നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി പൂ​ജ ശ​കു​ന്‍ പാ​ണ്ഡേ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ചി​ത്ര​ത്തി​നു നേ​രേ ക​ളി​ത്തോ​ക്ക് ഉ​പ​യോ​ഗി​ച്ച് വെ​ടി​യു​തി​ര്‍​ത്ത​ത്.

വെ​ടി​യേ​റ്റ ശേ​ഷം ചി​ത്ര​ത്തി​ൽ നി​ന്ന് ര​ക്തം ഒ​ഴു​കു​ന്ന​താ​യും ചി​ത്രീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷം നാ​ഥു​റാം വി​നാ​യ​ക് ഗോ​ഡ്സെ​യു​ടെ പ്ര​തി​മ​യി​ൽ പു​ഷ്പ​ഹാ​രം അ​ർ​പ്പിക്കുക​യും ചെ​യ്തു.

Related posts