യാത്രയ്ക്കിടെ കാമറ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടു;  അന്വേഷണം നടത്തുന്നതിനിടെ വാട്സാപ്പ് ഗ്രൂപ്പ് തുണയായി;   അജിൻഷായുടെ ചങ്കിടിപ്പ് മാറ്റാൻ കറുകച്ചാൽ പോലീസിന് തുമ്പായി കിട്ടിയത്…..

കാണാതായ കാ​മ​റ അ​ജി​ൻ​ഷ ക​റു​ക​ച്ചാ​ൽ എ​സ്ഐ എം.​കെ. ഷെ​മീ​റി​ൽനി​ന്ന് ഏ​റ്റു​വാ​ങ്ങു​ന്നു.

ക​റു​ക​ച്ചാ​ൽ: കാ​ണാ​താ​യ കാ​മ​റ തേ​ടി അ​ല​യാ​ത്ത സ്ഥ​ല​മി​ല്ല. ഒ​ടു​വി​ൽ വാ​ട്സ് ആ​പ്പ് തു​ണ​യാ​യി. ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ഓ​ച്ചി​റ വ​ല്യേ​ത്ത് വ​ട​ക്കേ​തി​ൽ അ​ജി​ൻ​ഷാ സു​ഹൃ​ത്തി​ന്‍റെ കാമ​റ​യു​മാ​യി മൂ​ന്നാ​റി​ൽ ഫോ​ട്ടോ ഷൂ​ട്ടി​നാ​യി ക​ഴി​ഞ്ഞ 24ന് ​പോ​യി. ജോ​ലി ക​ഴി​ഞ്ഞ ് ഓ​ച്ചി​റ​യി​ലേ​ക്ക്് മ​ട​ങ്ങു​ന്പോ​ൾ കാ​മ​റ​യും ബാ​ഗും ക​റു​ക​ച്ചാ​ലി​ൽവ​ച്ച് ന​ഷ്‌‌ടപ്പെ​ട്ടു. എ​ന്നാ​ൽ കാ​മ​റ ന​ഷ്ട​മാ​യ വി​വ​രം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​ജി​ൻ​ഷാ അ​റി​ഞ്ഞ​ത്.

രാ​ത്രി ഏ​ഴ​ര​യോ​ടെ ക​റു​ക​ച്ചാ​ൽ-​മ​ല്ല​പ്പ​ള്ളി റോ​ഡി​ൽ കി​ട​ന്ന ബാ​ഗ് സ​മീ​പ​ത്തെ ഹോ​ട്ട​ലു​ട​മ​യാ​യ രാ​മാ​നു​ജ​നാ​ണ് ക​ണ്ട​ത്. ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ കാ​മ​റ​യാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ രാ​മാ​നു​ജ​ൻ ക​റു​ക​ച്ചാ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പിച്ച് മ​ട​ങ്ങി.

എ​ന്നാ​ൽ പേ​രോ, മ​റ്റ് വി​ലാ​സ​ങ്ങ​ളോ ഇ​ല്ലാ​ത്ത​തി​നാ​ൽ ഉ​ട​മ​യെ ക​ണ്ടെ​ത്തു​ക ബു​ദ്ധ​ിമു​ട്ടാ​യി. കാ​മ​റ സ​ർ​വീ​സ് ചെ​യ്തി​രു​ന്ന ക​ട​യി​ലെ സ്റ്റി​ക്ക​റാ​ണ് പോ​ലീ​സി​ന് തു​ന്പാ​യ​ത്. സ്റ്റി​ക്ക​റി​ൽ ക​ണ്ട ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഉ​ട​മ​യെ ക​ണ്ടെ​ത്തു​ക ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് ക​ട​യു​ട​മ പ​റ​ഞ്ഞു. ഇ​തോ​ടെ പോ​ലീ​സും വ​ല​ഞ്ഞു.

കാ​മ​റ ക​ണ്ടെ​ത്തു​വാ​നാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി ഇ​തി​നോ​ട​കം അ​ജി​ൻ​ഷാ പ​രി​ശോ​ധ​ന​യും ന​ട​ത്തിയിരുന്നു. ഒ​ടു​വി​ൽ സ​ർ​വീ​സ് സെ​ന്‍റ​ർ ഉ​ട​മ ന​ഷ്ട​പ്പെട്ട കാ​മ​റ ക​റു​ക​ച്ചാ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലു​ണ്ടെ​ന്ന് കാ​ട്ടി ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ൽ പോ​സ്റ്റ് ഇ​ട്ടു.

ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഒ​രു സു​ഹൃ​ത്ത് അ​ജി​ൻ​ഷായെ വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​റു​ക​ച്ചാ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ന​ഷ്ട​പ്പെ​ട്ട കാ​മ​റ തി​രി​കെ വാ​ങ്ങി.

Related posts