ദേശീയഗാനവുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ എഴുത്തുകാര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തില്ലെന്ന് മുഖ്യമന്ത്രി

EKM-PINARAIതിരുവനന്തപുരം: ദേശീയഗാനവുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ എഴുത്തുകാര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യദ്രോഹകുറ്റം ചുമത്തിയ നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി ഇതുസംബന്ധിച്ച് പോലീസിന് നിര്‍ദേശം നല്‍കിയതായി ഔദ്യോഗിക ഫേസ്ബുക്കില്‍ പേജില്‍ സിപിഎം വ്യക്തമാക്കി.

ദേശീയഗാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ എഴുത്തുകാരന്‍ കമല്‍.സി.ചവറയ്‌ക്കെതിരെ സെക്ഷന്‍ 124 എ പ്രകാരം രാജ്യദ്രോഹ കുറ്റം ചുമത്തിയെന്നു മാധ്യമങ്ങളിലൂടെ അറിഞ്ഞു. ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പോലീസ് നടപടി പിന്‍വലിച്ചിരിക്കുകയാണ്. നിലവില്‍ ദേശീയഗാന വിഷയത്തില്‍ സംസ്ഥാനത്ത് ആര്‍ക്കെതിരേയും രാജ്യദ്രോഹ കുറ്റം നിലവില്‍ ഇല്ലെന്നും പോസ്റ്റില്‍ പറയുന്നു.

Related posts