വ​ന​ത്തി​ന്‍റെ കാ​ര്യം ഭം​ഗി​യാ​യി നോ​ക്കു​ന്നുണ്ട്; മ​ന്ത്രി കെ.​രാ​ജു​വി​ന്‍റെ വി​ദേ​ശ യാ​ത്ര​യെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​രാ​ജു​വി​ന്‍റെ വി​ദേ​ശ യാ​ത്ര​യെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സാ​ധാ​ര​ണ​ഗ​തി​യി​ൽ മ​ന്ത്രി​മാ​ർ വി​ദേ​ശ​യാ​ത്ര ന​ട​ത്തി​യാ​ൽ മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ക്കും. കെ.​രാ​ജു വ​ന​ത്തി​ന്‍റെ കാ​ര്യം ഭം​ഗി​യാ​യി നോ​ക്കു​ന്നു​ണ്ട്. അ​ദ്ദേ​ഹം മ​ട​ങ്ങി​യെ​ത്തി​യ ശേ​ഷം വ​ന​ത്തി​ന്‍റെ കാ​ര്യം ഭം​ഗി​യാ​യി നോ​ക്കു​മെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

പ്ര​ള​യ​ക്കെ​ടു​തി​യി​ൽ കേ​ര​ളം ന​ട്ടം​തി​രി​യു​ന്ന​തി​നി​ടെ വി​ദേ​ശ​യാ​ത്ര പോ​യ മ​ന്ത്രി കെ.​രാ​ജു​വി​നെ സി​പി​ഐ തി​രി​ച്ചു​വി​ളി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ ഗ്ലോ​ബ​ൽ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ്യാ​ഴാ​ഴ്ച രാ​വി​ലെ ജ​ർ​മ​നി​യി​ലേ​ക്കു പു​റ​പ്പെ​ട്ട മ​ന്ത്രി​യോ​ടു തി​രി​ച്ചു​വ​രാ​ൻ പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കോ​ട്ട​യം ജി​ല്ല​യി​ലെ പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ മ​ന്ത്രി​സ​ഭ കെ. ​രാ​ജു​വി​നെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. കോ​ട്ട​യ​ത്ത് റെ​ഡ് അ​ല​ർ​ട്ട് നി​ല​നി​ൽ​ക്കെ ത​ന്നെ​യാ​ണ് മ​ന്ത്രി നാ​ടു​വി​ട്ട​ത്. മ​ന്ത്രി​ക്കൊ​പ്പം ലീ​ഗ് നേ​താ​വും എം.​പി​യു​മാ​യ ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​റു​മു​ണ്ട്.

Related posts