ആലപ്പുഴ: മൂന്നാം ഊഴമെന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകുമെന്ന് മുൻമന്ത്രിയും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥിയുമായ ജി. സുധാകരൻ. സിപിഎം നേതൃത്വം രാഷ്ട്രീയമായി പരാജയപെട്ടപ്പോൾ കോൺഗ്രസ് നേതൃത്വം രാഷ്ട്രീയമായി വിജയിക്കുന്നതായാണ് കാണുന്നതെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
ആറു പതിറ്റാണ്ടിലേറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം അണിയായും നേതൃത്വ ഭാഗമായും പ്രവർത്തിച്ച എനിക്ക് നിർഭയമായും സത്യസന്ധമായും രാഷ്ട്രീയ പ്രവർത്തനം തുടരാനാകാത്ത സാഹചര്യമാണ് വർഷങ്ങളായി അനുഭവപ്പെടുന്നതെന്നും സുധാകരൻ കുറിച്ചു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകർ മണ്ഡലത്തിൽ ശക്തമായും ആത്മാർഥമായും എനിക്കുവേണ്ടി നിസ്വാർഥമായി പ്രവർത്തിക്കുന്നുണ്ടെന്നും അവരോടെല്ലാം ഉള്ള എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.
