ചെന്നു, കണ്ടു! മു​ക്കാ​ൽ മ​ണി​ക്കൂ​ർ മു​ൻ​പേ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ​ത്തി; പിണറായി വെള്ളാപ്പള്ളിയെ വീട്ടിലെത്തി കണ്ടു

ആ​ല​പ്പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പി​ന് കോ​പ്പു​കൂ​ട്ടാ​ൻ എ​സ്എ​ൻ​ഡി​പി​യു​ടെ പി​ന്തു​ണ​യ്ക്ക് സൂ​ച​ന ന​ൽ​കി പി​ണ​റാ​യി വെ​ള്ളാ​പ്പ​ള്ളി കൂ​ടി​ക്കാ​ഴ്ച. ക​ണി​ച്ചു​കു​ള​ങ്ങ​ര പി​ൽ​ഗ്രിം സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നെ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​ന സ​മ​യ​ത്തി​ന് മു​ക്കാ​ൽ മ​ണി​ക്കൂ​ർ മു​ൻ​പേ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ​ത്തി.

തു​ട​ർ​ന്ന് ക​ണി​ച്ചു​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന് സ​മീപ​മു​ള്ള വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ വീ​ട്ടി​ലെ​ത്തി അ​ദ്ദേ​ഹ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ര​മ​ണി​ക്കൂ​റോ​ളം കൂ​ടി​ക്കാ​ഴ്ച തു​ട​ർ​ന്നു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​രു​വ​രും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച ഏ​റെ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

ബി​ഡി​ജെഎസിന്‍റെ എ​ൻ​ഡി​എ പി​ൻ​തു​ണ​യും തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​വും സം​ബ​ന്ധി​ച്ച് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ നേ​ര​ത്തെ ത​ന്നെ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ച്ച വ​നി​താമ​തി​ലി​ന് പി​ന്തു​ണ ന​ൽ​കി​യ​തി​ലൂ​ടെ​യും ന​വോ​ത്ഥാ​ന പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​ന് ചു​ക്കാ​ൻ പി​ടി​ച്ച​തി​ലൂ​ടെ​യും എ​സ്എ​ൻ​ഡി​പി​യു​ടെ പി​ന്തു​ണ സി​പി​എ​മ്മി​ന് ല​ഭി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ.

ഇ​ത് ഉ​റ​പ്പി​ക്കാ​ൻ പി​ണ​റാ​യി വെ​ള്ളാ​പ്പ​ള്ളി കൂ​ടി​ക്കാ​ഴ്ച സ​ഹാ​യ​ക​മാ​കു​മെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. എ​ൻ​എ​സ്എ​സി​ന്‍റെ പി​ന്തു​ണ വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന് ഉ​റ​പ്പാ​യ സാ​ഹ​ച​ര്യ​ത്തി​ൽ എ​സ്എ​ൻ​ഡി​പി​യു​ടെ പി​ന്തു​ണ സി​പി​എ​മ്മി​ന് നി​ർ​ണാ​യ​ക​മാ​കും.

Related posts