വീണ്ടും ജനത്തെ ബുദ്ധിമുട്ടിച്ച്..! ബിജെപി പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് ബു​ധ​നാ​ഴ്ച ബിജെപി ഹ​ർ​ത്താ​ൽ

harthal-lതി​രു​വ​ന​ന്ത​പു​രം: ലോ ​അ​ക്കാ​ഡ​മി വി​ഷ​യ​ത്തി​ൽ സ​മ​രം ചെ​യ്ത ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് മ​ർ​ദ്ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബു​ധ​നാ​ഴ്ച ത​ല​സ്ഥാ​ന ജി​ല്ല​യി​ൽ ബി​ജെ​പി ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തു. രാ​വി​ലെ ആ​റ് മു​ത​ൽ വൈ​കി​ട്ട് ആ​റ് വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. പാ​ൽ, പ​ത്രം, ആ​ശു​പ​ത്രി തു​ട​ങ്ങി​യ അ​വ​ശ്യ​സ​ർ​വീ​സു​ക​ളെ ഹ​ർ​ത്താ​ലി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

ഉ​ച്ച​യ്ക്ക് ശേ​ഷം പേ​രൂ​ർ​ക്ക​ട​യി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ​യാ​ണ് പോ​ലീ​സ് ന​ട​പ​ടി​യു​ണ്ടാ​യ​ത്. പ്ര​വ​ർ​ത്ത​ക​രെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ആ​ദ്യം ജ​ല​പീ​ര​ങ്കി​യും പി​ന്നീ​ട് ലാ​ത്തി​ച്ചാ​ർ​ജും ന​ട​ത്തു​ക​യാ​യി​രു​ന്നു. നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ലാ​ത്തി​യ​ടി​യേ​റ്റു. കെ.​സു​രേ​ന്ദ്ര​ൻ, വി.​വി.​രാ​ജേ​ഷ് തു​ട​ങ്ങി​യ നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റോ​ഡ് ഉ​പ​രോ​ധം.

Related posts