സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ‘ഭൂരിപക്ഷം! ഇ.അഹമ്മദിനൊപ്പം എത്തിയില്ലെങ്കിലും റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിച്ച് പികെ കുഞ്ഞാലിക്കുട്ടി

kunlikuttyമ​ല​പ്പു​റം: ഇ.​അ​ഹ​മ്മ​ദി​നൊ​പ്പം എ​ത്തി​യി​ല്ലെ​ങ്കി​ലും റി​ക്കാ​ർ​ഡ് ബു​ക്കി​ൽ ഇ​ടം​പി​ടി​ച്ച് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ ഭൂ​രി​പ​ക്ഷ​മെ​ന്ന റി​ക്കാ​ർ​ഡാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി മ​ല​പ്പു​റ​ത്തു കു​റി​ച്ച​ത്.

2014 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​പ്പു​റ​ത്തു​നി​ന്ന് ഇ.​അ​ഹ​മ്മ​ദ് നേ​ടി​യ 1,94,739 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ജ​യം. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് ഇ​ത് മ​റി​ക​ട​ക്കാ​ൻ ക​ഴി​യു​മോ എ​ന്നാ​ണ് നി​രീ​ക്ഷ​ക​ർ ഉ​റ്റു​നോ​ക്കി​യി​രു​ന്ന​ത്. അ​തി​ന് സാ​ധി​ച്ചി​ല്ലെ​ങ്കി​ലും ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ ഭൂ​രി​പ​ക്ഷ​മെ​ന്ന നേ​ട്ട​ത്തോ​ടെ​യാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി മ​ത്സ​രം അ​വ​സാ​നി​പ്പി​ച്ച​ത്- 1,71,023 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം. ഇ​തോ​ടെ ഇ​തു​വ​രെ ര​ണ്ടാ​മ​തു​ണ്ടാ​യി​രു​ന്ന എം.​ഐ. ഷാ​ന​വാ​സ് നേ​ടി​യ 1,53,439 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു പോ​യി. ആ​ദ്യ​ത്തെ ര​ണ്ട് വ​ലി​യ ഭൂ​രി​പ​ക്ഷ​ങ്ങ​ളും മ​ല​പ്പു​റ​ത്ത് നി​ന്നാ​ണെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

ഇ​തൊ​ക്കെ​യാ​ണെ​ങ്കി​ലും കു​ഞ്ഞാ​പ്പ​യു​ടെ വി​ജ​യ​ത്തി​ന്‍റെ മാ​റ്റു കു​റ​യു​ന്നി​ല്ല. 5,15,330 വോ​ട്ടു​ക​ളാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി നേ​ടി​യ​ത്. 2014ൽ ​ഇ. അ​ഹ​മ്മ​ദ് നേ​ടി​യ​തി​നേ​ക്കാ​ൾ 75000 ത്തി​ലേ​റെ വോ​ട്ടു​ക​ൾ അ​ധി​കം പി​ടി​ക്കാ​ൻ കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കു സാ​ധി​ച്ചു. ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി എം.​ബി. ഫൈ​സ​ൽ 3,44,307 വോ​ട്ട് നേ​ടി. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എ​ൻ. ശ്രീ​പ്ര​കാ​ശി​ന് 65,675 വോ​ട്ടു​ക​ൾ നേ​ടാ​ൻ സാ​ധി​ച്ചു. 4,098 വോ​ട്ടു​ക​ൾ ല​ഭി​ച്ച നോ​ട്ട നാ​ലാം സ്ഥാ​ന​ത്തെ​ത്തി.

Related posts