മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ(66) അന്തരിച്ചു. ബരാമതിയിൽ വിമാനാപകടത്തെ തുടർന്നാണ് അജിത് പവാറിന്റെ അന്ത്യം.
നാലുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. അടിയന്തര ലാൻഡിംഗിനിടെ വിമാനം അപകടത്തിൽപ്പെടുകയായിരുന്നു.
അജിത് പവാർ ഉൾപ്പടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ വിമാനം പൂർണമായും തകർന്നുവെന്നാണ് വിവരം.
