മെട്രോയില്‍ അഭ്യാസം വേണ്ടെന്ന് വരുണ്‍ ധവാനോട് അധികൃതര്‍

മുംബൈ മെട്രോയില്‍ സഞ്ചരിക്കുമ്പോള്‍ മുകളിലുള്ള ഗ്രാബ് ഹാന്‍ഡിലുകളില്‍ തൂങ്ങി പുള്‍ അപ്പ് ചെയ്യാന്‍ ശ്രമിച്ച ബോളിവുഡ് നടന്‍ വരുണ്‍ ധവാന് മുംബൈ മെട്രോ അധികൃതരുടെ താക്കീത്. ഒരു യാത്രക്കാരന്‍ നടനെ അനുകരിക്കാനും ശ്രമിച്ചെന്നാണ് വിവരം. നടന്‍ കാട്ടിക്കൂട്ടിയ പ്രവര്‍ത്തിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് ശിക്ഷ ലഭിക്കാവുന്ന പ്രവര്‍ത്തിയാണെന്നും അറിയിപ്പ് ലഭിച്ചു. ഇത്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ സിനിമകളില്‍ നല്‍കുന്നതു പോലെ ‘ആരും അനുകരിക്കരുത്’ എന്ന താക്കീത് നല്‍കണമായിരുന്നുവെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.

എന്നാല്‍, ഈ പോസ്റ്റ് മെട്രോ അധികൃതര്‍ പിന്‍വലിച്ചിട്ടുണ്ടെന്നും വിഷയം മനസിലാക്കാന്‍ ശ്രമിച്ചതിന് നന്ദിയര്‍പ്പിക്കുന്നതായും നടന്‍റെ പിആര്‍ ടീം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വരുണ്‍ ധവാന് മേല്‍ പിഴ ചുമത്തിയിട്ടില്ല. നിയമങ്ങളോട് അങ്ങേയറ്റം ബഹുമാനമുള്ള വ്യക്തിയാണ് അദ്ദേഹമെന്നും ടീം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍, നടനെതിരേ പൊള്ളയായ ഭീഷണികള്‍ നടത്തുന്നതിനു പകരം ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ നല്ലൊരു മാതൃക സൃഷ്ടിക്കാന്‍ കഴിയുമായിരുന്നുവെന്ന് നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നു.

Related posts

Leave a Comment