വ​കു​പ്പ് ത​ല ശീ​ത​സ​മ​രം; പ്ലാന്‍റേഷൻ കോർപ്പറേഷന് മുന്നിലെ  റെയിൽവേ മേൽപ്പാലം തുറക്കാനും തുറക്കാതിരിക്കാനും സാധ്യത

കോ​ട്ട​യം: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി വ​കു​പ്പ് ത​ല ശീ​ത​സ​മ​രം. ക​ഞ്ഞി​ക്കു​ഴി റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം ഇ​ന്നോ നാ​ളെ​യോ തു​റ​ക്കാ​ൻ ധാ​ര​ണ​യാ​യി​രു​ന്നു. ക്രി​സ്മ​സ് ന​ഗ​ര​ത്തി​ര​ക്കി​നും ഗ​താ​ഗ​ത​ക്കു​രു​ക്കി​നും പ​രി​ഹാ​ര​മാ​യി മേ​ൽ​പ്പാ​ലം തു​റ​ക്കാ​നു​ള്ള നീ​ക്കം റെ​യി​ൽവേ അ​ധി​കൃ​ത​രി​ൽ ചി​ല​രു​ടെ ക​ടും​പി​ടി​ത്ത​ത്തെ​ത്തു​ട​ർ​ന്ന് അ​നി​ശ്ചി​ത​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്.

പാ​ലം പ​ണി​യും കോ​ണ്‍​ക്രീ​റ്റിം​ഗും സം​ര​ക്ഷ​ണ​ഭി​ത്തി​യും പൂ​ർ​ത്തി​യാ​യി ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു​കൊ​ടു​ക്കാ​വു​ന്ന നി​ല​യി​ലാ​യി​ട്ട് ഒ​രാ​ഴ്ചാ​യി. കോ​ണ്‍​ക്രീ​റ്റ് ബ​ല​പ്പെ​ട്ടു​വ​രു​ന്ന​തേ​യു​ള്ളു എ​ന്ന സാ​ങ്കേ​തി​ക ന്യാ​യം നി​ര​ത്തി​യാ​ണ് തു​റ​ക്ക​ൽ അ​ടു​ത്ത​യാ​ഴ്ച മ​തി​യെ​ന്നു നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

പാ​ലം തു​റ​ന്നാ​ലു​ട​ൻ പ്ലാ​ന്‍റേഷ​ൻ കോ​ർപ്പ​റേ​ഷ​നു മു​ന്നി​ലൂ​ടെ​യു​ള്ള താ​ത്കാലി​ക റോ​ഡ് അ​ട​യ്ക്കാനും ബി​എ​സ്എ​ൻ​എ​ൽ, വാ​ട്ട​ർ അ​തോ​റി​ട്ടി ലൈ​നു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​നും തീ​രു​മാ​ന​മാ​യ​താ​ണ്. ക​ഞ്ഞി​ക്കു​ഴി പാ​ലം തു​റ​ന്നാ​ലു​ട​ൻ റ​ബ​ർ ബോ​ർ​ഡ് ആ​സ്ഥാ​ന​ത്തി​നു മു​ന്നി​ലെ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങും.

Related posts