ആ​ശ​ങ്ക​യോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ; കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​പേ​ക്ഷാ സ​മ​ർ​പ്പ​ണം നാ​ളെ മു​ത​ൽ


മു​ക്കം: സം​സ്ഥാ​ന​ത്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പ​ണം നാ​ളെ മു​ത​ൽ ആ​രം​ഭി​ക്കാ​നി​രി​ക്കെ ആ​ശ​ങ്ക​യോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ. അ​പേ​ക്ഷ​ക​ൾ ഓ​ൺ​ലൈ​നാ​യി ന​ൽ​കാ​മെ​ങ്കി​ലും ഇ​തി​നാ​യി ഭൂ​രി​ഭാ​ഗം പേ​രും ആ​ശ്ര​യി​ക്കു​ന്ന​ത് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളെ​യും ഇ-​കേ​ന്ദ്ര​ങ്ങ​ളേ​യു​മാ​ണ്.

സം​സ്ഥാ​ന​ത്ത് കോവി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​രി​ക്കെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും കൂ​ട്ട​മാ​യെ​ത്തി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​ണ് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്ര​വേ​ശ​ന അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി​യേ​യും അ​നു​ബ​ന്ധ കാ​ര്യ​ങ്ങ​ളേ​യും കു​റി​ച്ച് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഇ​തു​വ​രെ വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു.

Related posts

Leave a Comment