അച്ചാ…  ബഹുത്ത് അച്ചാ..!  പിഎംഎ​വൈ പ​ദ്ധ​തി ന​ട​ത്തി​പ്പ് ; കേ​ര​ളം മാ​തൃ​ക​യെ​ന്ന് മ​ഹാ​രാ​ഷ്ട്ര സം​ഘം

കൊല്ലം: പി​എംഎ​വൈ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​മി​ക്കു​ന്ന വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​ല്‍ കേ​ര​ള സ​ര്‍​ക്കാ​രും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്ന് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​സം​ഘം. പിഎംഎ​വൈ ന​ട​ത്തി​പ്പി​നെ കു​റി​ച്ച് പ​ഠി​ക്കാ​ന്‍ പ​തി​ന​ഞ്ചം​ഗ സം​ഘ​മാ​ണ് ജി​ല്ല​യി​ല്‍ എ​ത്തി​യ​ത്. പ​ദ്ധ​തി പ്ര​കാ​രം നി​ര്‍​മ്മി​ച്ച വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷ​മാ​ണ് സം​ഘാം​ഗ​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണം.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ വീ​ടു​ക​ള്‍​ക്ക് അ​നു​വ​ദി​ക്കു​ന്ന തു​ക, വീ​ടു​ക​ളു​ടെ ഗു​ണ​മേന്മ, വി​സ്തൃ​തി എ​ന്നി​വ​യി​ല്‍ കേ​ര​ളം ഏ​റെ മു​ന്നി​ട്ടു നി​ല്‍​ക്കു​ന്ന​താ​യി അ​വ​ര്‍ പ​റ​ഞ്ഞു .മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗ്രാ​മ​വി​ക​സ​ന വ​കു​പ്പി​ലെ അ​ഞ്ച് ഐ ​എ എ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ട​ങ്ങു​ന്ന പ​തി​ന​ഞ്ചം​ഗ സം​ഘ​മാ​ണ് ജി​ല്ല​യി​ല്‍ എ​ത്തി​യ​ത്.

ബ്ലോ​ക്ക് ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍​മാ​ര്‍, ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ വി​ഭാ​ഗ​ത്തി​ലെ ഓ​ഫീ​സ​ര്‍​മാ​ര്‍, എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. സി​ന്ധു​ദു​ര്‍​ഗ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ മ​ല​യാ​ളി​യാ​യ കെ. ​മ​ഞ്ജു ല​ക്ഷ്മി സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഹ​രി​പ്പാ​ട് സ്വ​ദേ​ശി​നിയാ​ണ് മ​ഞ്ജു ല​ക്ഷ്മി.

ജി​ല്ല​യി​ല്‍ ന​ട​ക്കു​ന്ന സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘം ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും എ​ത്തി​യി​രു​ന്നു. ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് ലൈ​ല, ബിഡിഒ ​എ​സ്. ശ​ര​ത്ച​ന്ദ്ര കു​റു​പ്പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​ര​ണ​സ​മി​തി​യും ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ സം​ഘ​ത്തെ സ്വീ​ക​രി​ച്ചു.

ജി​ല്ല​യി​ലെ പിഎംഎ​വൈ പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ ടി. ​കെ സ​യൂ​ജ സം​ഘാം​ഗ​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ച്ചു. സം​സ്ഥാ​ന​ത്തെ മി​ഷ​നു​ക​ളി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട ലൈ​ഫ് മി​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ കു​റി​ച്ചും സം​ഘം ചോ​ദി​ച്ച​റി​ഞ്ഞു.

തു​ട​ര്‍​ന്ന് ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ല്‍ നി​ര്‍​മി​ച്ചു​ന​ല്‍​കി​യ ചാ​ത്ത​ന്നൂ​ര്‍ കോ​ഷ്ണ​ക്കാ​വി​ലെ ചി​ഞ്ചു ചെ​ല്ല​പ്പ​ന്‍റെ വീ​ട് സം​ഘം സ​ന്ദ​ര്‍​ശി​ച്ചു. മ​ണ്‍​ട്രോ​ത്തു​രു​ത്തി​ലെ പിഎം​എ​വൈ പ​ദ്ധ​തി പ്ര​കാ​രം നി​ര്‍​മി​ച്ച വീ​ടു​ക​ളും നോ​ക്കി​ക്ക​ണ്ടു. ജി​ല്ല​യി​ലെ പി എംഎ​വൈ പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റ​റി​യും മ​ഹാ​രാ​ഷ്ട്ര സം​ഘ​ത്തി​നാ​യി പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രു​ന്നു.

Related posts