ഹൃദ് രോഗികൾക്ക് ആശ്വാസമായി ബാഗി കാറുകൾ;  അത്യാഹിത വിഭാഗത്തിൽ നിന്ന്  കാർഡിയോളജി വിഭാഗത്തിലേക്ക് ഇനി ഹൃദ് രോഗികൾ നടന്നു പേകേണ്ടതില്ല

ഗാ​ന്ധി​ന​ഗ​ർ: ഹൃ​ദ്രോ​ഗി​ക​ൾ​ക്ക് സ​ന്തോ​ഷ വാ​ർ​ത്ത. മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ നി​ന്ന് രോ​ഗി​ക​ളെ വേ​ഗം കാ​ർ​ഡി​യോ​ള​ജി​യി​ൽ എ​ത്തി​ക്കാ​ൻ ബ​ഗി കാ​റു​ക​ൾ എ​ത്തി. രോ​ഗി​ക​ളെ സ്ട്രെ​ച്ച​റി​ൽ ത​ള്ളി വാ​ർ​ഡു​ക​ളി​ൽ എ​ത്തി​ക്കു​ന്പോ​ഴു​ള്ള കാ​ല​താ​മ​സം ഇ​നി ഒ​ഴി​വാ​കും. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ര​ണ്ടു ബ​ഗി കാ​റു​ക​ളാ​ണ് എ​ത്തി​ച്ച​ത്. ഒ​ന്നി​ൽ സ്ട്രെ​ച്ച​റും യു​വി സ്റ്റാ​ൻ​ഡും ഉ​ൾ​പ്പെ​ടെ ആം​ബു​ല​ൻ​സ് സൗ​ക​ര്യ​മു​ള്ള​തും രോ​ഗി​ക​ളു​ടെ സ​ഹാ​യി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ യാ​ത്ര ചെ​യ്യു​വാ​ൻ ക​ഴി​യു​ന്ന​തു​മാ​ണ്.

ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ നാ​ലു സീ​റ്റു​ക​ളാ​ണ് ഇ​തി​ലു​ള്ള​ത്. മ​റ്റൊ​ന്നി​ൽ ആ​റു സീ​റ്റു​ക​ളു​മു​ണ്ട്. ഇ​തി​ൽ സ്ട്രെ​ച്ച​ർ സൗ​ക​ര്യ​മി​ല്ല.മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന രോ​ഗി​ക​ളെ ഹൃ​ദ്രോ​ഗ വി​ഭാ​ഗ​ത്തി​ലെ​ത്തി​ക്കു​വാ​നാ​ണു മു​ഖ്യ​മാ​യും ഈ ​കാ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ രോ​ഗി​ക​ളെ സ്ട്രെ​ച്ച​റി​ൽ കി​ട​ത്തി അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ൽ​നി​ന്നും ലി​ഫ്റ്റ് വ​ഴി ഹൃ​ദ്രോ​ഗ​വി​ഭാ​ഗ​ത്തി​ലെ​ത്തി​ക്കു​ക​യാ​ണ്.

ഇ​തു കൂ​ടു​ത​ൽ സ​മ​യം വേ​ണ്ടി​വ​രു​ന്ന​തു കൂ​ടാ​തെ രോ​ഗി​ക​ളു​ടെ നി​ല മോ​ശ​മാ​കു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്. ലി​ഫ്റ്റ് കേ​ടാ​കു​ക​യോ മ​റ്റു സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ക​യോ ചെ​യ്താ​ൽ രോ​ഗി​യെ യ​ഥാ​സ​മ​യം കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ക്കു​വാ​ൻ ക​ഴി​യാ​തെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​കു​ന്ന അ​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​കു​മാ​യി​രു​ന്നു. ബ​ഗി​കാ​റു​ക​ൾ വ​ന്ന​തോ​ടെ ഇ​തി​നു പ​രി​ഹാ​ര​മാ​കും.

അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ​നി​ന്നു റോ​ഡു​മാ​ർ​ഗം രോ​ഗി​ക​ളെ നേ​രി​ട്ടു ഹൃ​ദ്രോ​ഗ​വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ക്കു​വാ​ൻ ഇ​തോ​ടെ വ​ള​രെ എ​ളു​പ്പ​മാ​കും.എ​ള​മ​രം ക​രീം എം​പി​യു​ടെ വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് 10 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് ബ​ഗി കാ​ർ ല​ഭ്യ​മാ​ക്കി​യ​ത്. കോ​യ​ന്പ​ത്തൂ​ർ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റൂ​ട്ട്സ് എ​ന്ന ക​ന്പ​നി​യാ​ണ് വാ​ഹ​ന​ത്തി​ന്‍റെ വി​ത​ര​ണ​ക്കാ​ർ. ആ​റ​ര മ​ണി​ക്കൂ​ർ ബാ​റ്റ​റി ചാ​ർ​ജ് ചെ​യ്താ​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ ഓ​ടു​ന്ന​താ​ണ്.

മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ൽ ക​ന്പ​നി​യു​ടെ പ്ര​തി​നി​ധി എ​ത്തി കാ​റി​ന്‍റെ ക്ഷ​മ​ത പ​രി​ശോ​ധി​ക്കും. ബ​ഗി കാ​ർ എ​ത്തി​യ​ത് രോ​ഗി​ക​ൾ​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​യി​രി​ക്കു​ക​യാ​ണ്. ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ രോ​ഗി​ക​ളെ വാ​ർ​ഡു​ക​ളി​ൽ എ​ത്തി​ക്കു​വാ​ൻ കൂ​ടി കൂ​ടു​ത​ൽ ബ​ഗി കാ​റു​ക​ൾ എ​ത്തി​യാ​ൽ രോ​ഗി​ക​ൾ​ക്ക് ഏ​റെ സ​ഹാ​യ​ക​മാ​കും.

Related posts