അച്ഛനോട് ഒരു കാര്യം പറയാനുണ്ട്; പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ കൂട്ടിക്കൊണ്ടുപോയി പീ​ഡി​പ്പി​ച്ചെ​ന്നു പ​രാ​തി; യു​വാ​വി​നെ​തി​രേ പോ​ക്സോ കേ​സ്

ബ​ദി​യ​ടു​ക്ക: 15 കാ​രി​യാ​യ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ യു​വാ​വി​നെ​തി​രേ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. ബാ​ഞ്ച​ത്ത​ടു​ക്ക​യി​ലെ ര​വി​തേ​ജ(32)​ക്കെ​തി​രെ​യാ​ണ് ബ​ദി​യ​ടു​ക്ക പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

സം​ഭ​വം ന​ട​ന്ന ജ​നു​വ​രി 10 ന് ​രാ​വി​ലെ ര​വി​തേ​ജ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​നെ ഫോ​ണി​ല്‍ വി​ളി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഉ​ച്ച ഭ​ക്ഷ​ണ​ത്തി​നാ​യി ക്ലാ​സ് വി​ട്ട സ​മ​യ​ത്ത് പെ​ണ്‍​കു​ട്ടി​യെ ചെ​ന്നു​കാ​ണു​ക​യും അ​ച്ഛ​നെ ഒ​രു കാ​ര്യം അ​റി​യി​ക്കാ​നു​ണ്ടെ​ന്നു പ​റ​ഞ്ഞു സ്കൂ​ളി​ന് സ​മീ​പ​ത്തെ വി​ജ​ന​മാ​യ സ്ഥ​ല​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് പ​രാ​തി.

പെ​ൺ​കു​ട്ടി വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ർ​ത്ത​ക​രാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ല്‍​കി​യ​ത്.

Related posts

Leave a Comment