പ​തി​നാ​റു​കാ​രി​യെ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡ​നം; പോ​ക്‌​സോ കേ​സി​ലെ പ്ര​തി​ക്ക് 30 വ​ര്‍​ഷം ക​ഠി​ന​ത​ട​വ്

തൊ​ടു​പു​ഴ: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് തി​രു​പ്പൂ​രി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി 16 കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​ക്ക് 30 വ​ര്‍​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം​രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

തി​രു​പ്പൂ​ര്‍ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് റി​യാ​സി​നെ​യാ​ണ് (25) പൈ​നാ​വ് അ​തി​വേ​ഗ കോ​ട​തി ശി​ക്ഷി​ച്ച​ത്. 2022ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക്ക് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് തി​രു​പ്പൂ​രി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യും പി​ന്നീ​ട് തി​യ​റ്റ​റി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ര്‍​ന്നു പി​താ​വ് ന​ല്‍​കി​യ പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യും പീ​ഡ​ന​വി​വ​രം അ​റി​യു​ക​യും ചെ​യ്ത​ത്. തു​ട​ര്‍​ന്നു പോ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment