നെടുങ്കണ്ടം: വി.ഡി. സതീശൻ വൃത്തികെട്ട പ്രതിപക്ഷ നേതാവെന്ന് എം.എം. മണി എംഎൽഎ. നെടുങ്കണ്ടത്ത് നടന്ന പുതുയുഗ യാത്രയിൽ മണിക്കെതിരേ നടത്തിയ പരാമർശത്തിനാണ് മണിയുടെ മറുപടി. ഇത്രയും വൃത്തികെട്ട ഒരു പ്രതിപക്ഷനേതാവിനെ താൻ ഇതുവരെയും കണ്ടിട്ടില്ല.
ധിക്കാരിയും അഹങ്കാരിയുമായ പൊതുപ്രവർത്തകനാണ് സതീശൻ. ഉടുമ്പൻചോലയല്ലാതെ ഇത്രയധികം വികസനം നടന്ന മറ്റൊരു മണ്ഡലവും ഇന്ത്യയിൽ ഉണ്ടാവില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജിനെതിരേ കെഎസ്യു – യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം ശുദ്ധ പോക്രിത്തരമാണെന്നും സ്ത്രീയെന്ന പരിഗണന പോലും ഇല്ലാതെയാണ് അവരെ ആക്രമിച്ചതെന്നും ഇതൊന്നും അംഗീകരിക്കുവാൻ കഴിയില്ലെന്നും മണി പറഞ്ഞു.
