വിഷം കലർന്ന മത്സ്യം: പരിശോധന കർശനമാക്കും; ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ക​ര​ൾ , ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ​ക്കും ഫോ​ർ​മ​ലി​ൻ കാ​ര​ണ​മാ​കു​ന്നുവെന്ന് വിദഗ്ദർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഫോ​ർ​മ​ലി​ൻ ക​ല​ർ​ത്തി​യ മ​ത്സ്യം വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി ഫു​ഡ് സേ​ഫ്ടി വി​ഭാ​ഗം പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നം. ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി കെ.​കെ.​ശൈ​ല​ജ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് ഫു​ഡ് സേ​ഫ്ടി വി​ഭാ​ഗം ക​ടു​ത്ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. പാ​ല​ക്കാ​ട്ട് നാ​ല് ട​ണ്‍ ചെ​മ്മീ​നി​ൽ ഫോ​ർ​മ​ലി​ൻ ക​ല​ർ​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ  ഫു​ഡ് സേ​ഫ്ടി വി​ഭാ​ഗം മ​ത്സ്യ​വും വാ​ഹ​ന​വും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ഫോ​ർ​മ​ലി​ൻ ക​ല​ർ​ത്തി​യ മ​ത്സ്യം എ​ത്തി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ൾ വ്യാ​പ​ക​മാ​ണെ​ന്ന് ഫു​ഡ് സേ​ഫ്ടി വി​ഭാ​ഗ​ത്തി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. പാ​ല​ക്കാ​ടി​ന് പു​റ​മെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം ഫോ​ർ​മ​ലി​ൻ ക​ല​ർ​ത്തി​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ഴു​കാ​തെ സൂ​ക്ഷി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ലാ​യ​നി​യാ​ണ് ഫോ​ർ​മാ​ലി​ൻ. ഈ ​ലാ​യ​നി മ​നു​ഷ്യ ശ​രീ​ര​ത്തി​ന​ക​ത്ത് എ​ത്തി​യാ​ൽ മാ​ര​ക​മാ​യ രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് വി​ദ​ഗ്ധ​രും ഫു​ഡ് സേ​ഫ്ടി വി​ദ​ഗ്ധ​രും വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ക​ര​ൾ രോ​ഗ​ങ്ങ​ൾ​ക്കും ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ​ക്കും ഫോ​ർ​മ​ലി​ൻ കാ​ര​ണ​മാ​കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കേ​ര​ള​ത്തി​ലെ​ത്തു​ന്ന മ​ത്സ്യ​വാ​ഹ​ന​ങ്ങ​ൾ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സം​സ്ഥാ​ന​ത്തെ ഫു​ഡ് സേ​ഫ്ടി അ​ധി​കൃ​ത​ർ​ക്ക് ഫു​ഡ് സേ​ഫ്ടി ക​മ്മീ​ഷ​ണ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts