ബന്ധുക്കൾ ഒന്ന് ഉറക്കെ പറഞ്ഞിരുന്നെങ്കിൽ..! ഭ​ക്ഷ്യ​വി​ഷ​ബാ​ധയേറ്റ് നഴ്സ് മരിച്ചതിൽ വീട്ടുകാർക്ക് ശ്രദ്ധക്കുറവെന്ന് ആശുപത്രി അധികൃതർ; നിരത്തുന്ന കാരണങ്ങൾ ഇങ്ങനെ…

ഗാ​​ന്ധി​​ന​​ഗ​​ര്‍: ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യേ​​റ്റ് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലെ ന​​ഴ്‌​​സ് മ​​രി​​ക്കാ​​നി​​ട​​യാ​​യ സം​​ഭ​​വ​​ത്തി​​ല്‍ പ്രാ​​ഥ​​മി​​ക ചി​​കി​​ത്സ​​യി​​ല്‍ ന​​ഴ്‌​​സി​ന്‍റെ വീ​​ട്ടു​​കാ​​ര്‍​ക്ക് വീ​​ഴ്ച സം​​ഭ​​വി​​ച്ച​​താ​​യി ആശുപത്രി അധകൃതർ ആ​​രോ​​പിച്ചു.

തി​​രു​​വ​​ന​​ന്ത​​പു​​രം പ്ലാ​​മു​​ട്ടു​​ക്ക​​ട​​തോ​​ട്ട​​ത്ത് വി​​ള​​ക്ക​​ത്ത് വി​​നോ​​ദി​ന്‍റെ ഭാ​​ര്യ​​യും അ​​സ്ഥി​​രോ​​ഗ വി​​ഭാ​​ഗ​​ത്തി​​ലെ ന​​ഴ്‌​​സു​​മാ​​യ ര​​ശ്മി രാ​​ജ് (32) ആ​​ണ് മ​​രി​​ച്ച​​ത്.

ക​​ഴി​​ഞ്ഞ 29ന് ​​വൈ​​കു​​ന്നേ​​രം ര​​ശ്മി സം​​ക്രാ​​ന്തി​​യി​​ലു​​ള്ള ഹോ​​ട്ട​​ല്‍ പാ​​ര്‍​ക്കി​​ല്‍നി​​ന്ന് അ​​ല്‍​ഫാം ഓ​​ര്‍​ഡ​​ര്‍ ന​​ല്‍​കി വാ​​ങ്ങു​​ക​​യാ​​യി​​രു​​ന്നു.

ഭ​​ക്ഷ​​ണം ക​​ഴി​​ച്ച് രാ​​ത്രി​​യോ​​ടെ ഛര്‍​ദി​യും വ​​യ​​റി​​ള​​ക്ക​​വും ഉ​​ണ്ടാ​​യി. ഉ​​ട​​ന്‍ ത​​ന്നെ സ​​ഹ​​പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു.

ഇ​​വി​​ടെ പ്ര​​വേ​​ശി​​പ്പി​​ച്ച​​പ്പോ​​ള്‍ എ​​വി​​ടെ​നി​​ന്നാ​​ണ് ഭ​​ക്ഷ​​ണം ക​​ഴി​​ച്ച​​തെ​​ന്ന് ഡ്യൂ​​ട്ടി ഡോ​​ക്ട​​ര്‍​മാ​​രോ​​ട് പ​​റ​​ഞ്ഞി​​ല്ലെ​​ന്നാ​​ണ് അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​ല്‍നി​​ന്ന് ല​​ഭി​​ക്കു​​ന്ന വി​​വ​​രം.

തു​​ട​​ര്‍​ന്ന് ആ​​ശ്വാ​​സ​​മാ​​യതോ​​ടെ അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​ല്‍നി​​ന്നു നി​​ര്‍​ബ​​ന്ധ​​പൂ​​ര്‍​വം ഡി​​സ്ചാ​​ര്‍​ജ് വാ​​ങ്ങി ഹോ​​സ്റ്റ​​ലി​​ലേ​​യ്ക്ക് മ​​ട​​ങ്ങാ​​തെ തി​​രു​​വാ​​ര്‍​പ്പി​​ലു​​ള്ള വീ​​ട്ടി​​ലേ​​യ്ക്കു പോ​​യതായും ആശു പത്രി അധികൃതർ ആരോപിച്ചു.

വീ​​ട്ടി​​ല്‍ ചെ​​ന്ന​​ശേ​​ഷം വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ വീ​​ണ്ടും ഛര്‍​ദി​​യും വ​​യ​​റി​​ള​​ക്ക​​വും നി​​യ​​ന്ത്ര​​ണാ​​തീ​ത​​മാ​​യി. ഉ​​ട​​ന്‍ ത​​ന്നെ വീ​​ട്ടു​​കാ​​ര്‍ ജി​​ല്ലാ ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ചു.

വ​​യ​​റു​​ക​​ഴു​​ക​​ല്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള ചി​​കി​ത്സ ന​​ല്‍​കി​​യെ​​ങ്കി​​ലും ആ​​രോ​​ഗ്യ നി​​ല മെ​​ച്ച​​പ്പെ​​ടാ​​തി​​രു​​ന്ന​​തി​​നെ തു​​ട​​ര്‍​ന്ന് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലേ​​യ്ക്ക് റ​​ഫ​​ര്‍ ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു.

റ​​ഫ​​ര്‍ ചെ​​യ്തു​​വ​​ന്ന രോ​​ഗി​​യാ​​യ​​തി​​നാ​​ല്‍ തു​​ട​​ര്‍ ചി​​കി​​ത്സ അ​​ടി​​യ​​ന്ത​​ര​​മാ​​യി ന​​ല്‍​കു​​ക മാ​​ത്ര​​മാ​​ണ് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ഡോ​​ക്ട​​ര്‍​മാ​​ര്‍ ചെ​​യ്ത​​ത്.

ആ​​രോ​​ഗ്യ നി​​ല​​മോ​​ശ​​മാ​​യ​​തി​​നെ തു​​ട​​ര്‍​ന്ന് മെ​​ഡി​​സി​​ന്‍ ക്രി​​ട്ടി​​ക്ക​​ല്‍ കെ​​യ​​ര്‍ യൂ​​ണി​​റ്റി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചി​​രു​​ന്ന ര​​ശ്മി​​യെ പി​​ന്നീ​​ട് വെ​​ന്‍റിലേ​​റ്റ​​റി​​ലേ​​യ്ക്ക് മാ​​റ്റി. തി​​ങ്ക​​ളാ​​ഴ്ച ഡ​​യാ​​ലി​​സി​​സ് ആ​​രം​​ഭി​​ച്ചെ​​ങ്കി​​ലും രാ​​ത്രി ഏ​​ഴി​​ന് മ​​രി​​ച്ചു.

ഭ​​ക്ഷ്യവി​​ഷ​​ബാ​​ധ​​യേ​​റ്റ് ആ​​ദ്യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലും പി​​ന്നീ​​ട് ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ച​പ്പോ​​ഴും ഡ്യൂ​​ട്ടി ഡോ​​ക്ട​​റോ​​ട് ര​​ശ്മി​​യു​​ടെ കൂ​​ടെ​​യെ​​ത്തി​​യ​​വ​​ര്‍ കൃ​​ത്യ​​മാ​​യ വി​​വ​​രം ന​​ല്‍​കി​​യി​​രു​​ന്നി​​ല്ല.

അ​​തി​​നാ​​ല്‍ ഭ​​ക്ഷ്യ​വി​​ഷ​​ബാ​​ധ സം​​ബ​​ന്ധി​​ച്ച് ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ര്‍​ക്ക് പോ​​ലീ​​സി​​ല്‍ വി​​വ​​രം ന​​ല്‍​കാ​​ന്‍ ക​​ഴി​​ഞ്ഞി​​ല്ല. ഭ​​ക്ഷ്യ​വി​​ഷ​​ബാ​​ധ​​യേ​​റ്റ് ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ തേ​​ടി​​യെ​​ത്തി​​യാ​​ല്‍ ഈ ​​വി​​വ​​രം ഡ്യൂ​​ട്ടി ഡോ​​ക്ട​​ര്‍ മു​​ഖേ​​ന ബ​​ന്ധ​​പ്പെ​​ട്ട പോ​​ലീ​​സി​​ല്‍ അ​​റി​​യി​​ക്ക​​ണം.

എ​​ന്നാ​​ല്‍ ര​​ശ്മി​​യു​​ടെ ബ​​ന്ധു​​ക്ക​​ളു​​ടെ ഭാ​​ഗ​​ത്തു​നി​​ന്ന് ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള ഒ​രു വി​​വ​​ര​​വും ആ​​ശു​​പ​​ത്രി​​യി​​ല്‍ പ​​റ​​യാ​തി​രു​ന്ന​തി​നാ​ലാ​ണ് ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ര്‍ പോ​​ലീ​​സി​​ല്‍ വി​​വ​​രം ന​​ല്‍​കാ​​തി​​രു​​ന്ന​​തെ​​ന്ന് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ര്‍ പ​​റ​​യു​​ന്നു.

Related posts

Leave a Comment