പോക്കിമോനെന്താ ഈ വീട്ടില്‍ കാര്യം? അമേരിക്കക്കാര്‍ ഇപ്പോള്‍ കുട്ടികള്‍ക്കിടുന്നത് പോക്കിമോന്‍ കഥാപാത്രങ്ങളുടെ പേരുകള്‍!

pokiഎടാ പിക്കാച്ചുമോനെ, ഇങ്ങോട്ടൊന്നു വന്നേ. നിന്റെ കൂട്ടുകാര്‍ കാണാന്‍ വന്നിട്ടുണ്ട്. ഇങ്ങനെയുള്ള ഡയലോഗുകള്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ കേള്‍ക്കേണ്ടിവന്നേക്കും. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഈ വാര്‍ത്തകള്‍ അത്തരത്തിലാണ്. അമേരിക്കയില്‍ പോക്കിമോന്‍ കഥാപാത്രങ്ങളുടെ പേരുകള്‍ കുട്ടികള്‍ക്കിടാന്‍ മാതാപിതാക്കള്‍ മത്സരിക്കുകയാണത്രേ.

അമേരിക്കയിലെ പ്രശസ്തമായ പേരന്റിംഗ് വെബ്‌സൈറ്റായ നടത്തിയ സര്‍വ്വേയില്‍ കുട്ടികള്‍ക്കു മികച്ച പേരുകള്‍ കണ്ടെത്താന്‍ മാതാപിതാക്കള്‍ തിരയുന്നവയില്‍ കൂടുതലും പോക്കിമോന്‍ കഥാപാത്രങ്ങളുടേതാണുപോലും. അഡ്രിയാന്‍, അലക്‌സ്, വെയ്ന്‍ എന്നിങ്ങനെയുള്ള പേരുകളായിരുന്നു മുന്‍വര്‍ഷങ്ങളില്‍ ട്രെന്റെങ്കില്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. പോക്കിമോന്‍ കഥാപാത്രങ്ങളായ റെസെലിയ, ആഷ്, ഈവ്, ഒനിസ് എന്നീ പേരുകളാണ് മാതാപിതാക്കള്‍ക്ക് താല്പര്യം. ഈവ് എന്ന പേരാണ് പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ ഇടുന്നതെന്നാണ് സര്‍വ്വേയില്‍ കണ്ടെത്തിയത്.

മുന്‍കാലങ്ങളില്‍ കായികതാരങ്ങളുടെയും സിനിമ താരങ്ങളുടെയും സെലിബ്രിറ്റികളുടെയും പേരുകളാണ് കുട്ടികള്‍ക്ക് നല്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ ട്രെന്റുകള്‍ മാറുകയാണ്.

Related posts